മണൽ കടത്തുകാർക്കെതിരെ നടപടി ശക്തം ; ഷിറിയ പുഴയിൽ നിന്നും 15 അനധികൃത തോണികൾ പിടികൂടി

LATEST UPDATES

6/recent/ticker-posts

മണൽ കടത്തുകാർക്കെതിരെ നടപടി ശക്തം ; ഷിറിയ പുഴയിൽ നിന്നും 15 അനധികൃത തോണികൾ പിടികൂടി

 
കുമ്പളയിലെ അനധികൃത മണൽ കടത്തു കാർക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ച കാസറഗോഡ് DYSP പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ കുമ്പള തീരദേശ പോലീസും കുമ്പള പോലീസും നടത്തിയ റൈഡിൽ 15 തോണികൾ പിടികൂടി ബന്ധപ്പെട്ടവർക്കെതിരെ കേസ് എടുത്തു. ഒളയം. ബമ്പ്രാണി വയൽ,പി. കെ. നഗർ, കളപ്പാറ. മാക്കൂർ എന്നിവിടങ്ങളിലേ അനധികൃത കടവുകളിലേക്ക് മണൽഎത്തിക്കുന്ന തോണികളെയാണ് ഷിറിയ അഴിമുഖത്തു നിന്നും

ഷിറിയ പുഴയിലെ മറ്റു സ്ഥലങ്ങളിൽ നിന്നും പിടികൂടിയത്.റൈഡിൽ കുമ്പള തീരദേശ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ദിലീഷ്  SI മോഹനൻ, സി. പി ഓ മാരായ  സൂരജ്,ദീപക്, ജിതിൻ  കോസ്റ്റൽ വാർഡൻ മാരായ സനൂജ് സജിൻ രൂപേഷ് ,സ്വരൂപ്‌  എന്നിവർ ഉണ്ടായിരുന്നു 


Post a Comment

0 Comments