കോഴിക്കോട്: ചേവായൂര്‍ ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ കടയില്‍ വിജിലന്‍സ് പരിശോധന. ഒന്നരലക്ഷം രൂപയും മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ ഒപ്പിട്ട രേഖകളും പരിശോധനയില്‍ പിടിച്ചെടുത്തു.
ഉദ്യോഗസ്ഥര്‍ ഇടനിലക്കാരെ ഉപയോഗിച്ചു കൈക്കൂലിവാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. കോഴിക്കോട് വിജിലന്‍സ് സെപ്ഷ്യല്‍ സെല്‍ എസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് പരിശോധന. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. രാവിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും സ്ഥലത്ത് എത്തിയിരുന്നു.
ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ ഒറ്റമുറിക്കടയിലാണ് സമാന്തര ആര്‍ടിഓഫീസ് പ്രവര്‍ത്തിക്കുന്നത്. അവിടെനിന്ന് അര്‍ടിഒ ഉദ്യോഗസ്ഥര്‍ ഒപ്പിട്ട രേഖകളും പിടിച്ചെടുത്തു. കടയുടമ അര്‍ടിഒ ഉദ്യേഗസ്ഥരുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നുവെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് ശേഷവും തുടരുകയാണ്.
0 Comments