അജാനൂർ ഗ്രാമ പഞ്ചായത്ത് തൊഴിൽ സഭ ജനുവരി രണ്ടിന് ആരംഭിക്കും

LATEST UPDATES

6/recent/ticker-posts

അജാനൂർ ഗ്രാമ പഞ്ചായത്ത് തൊഴിൽ സഭ ജനുവരി രണ്ടിന് ആരംഭിക്കും

 


അജാനൂർ;  പ്രാദേശിക തലത്തിൽ തൊഴിൽ അന്വേഷകരെ തൊഴിൽദാതാക്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള തൊഴിൽ സഭ  അജാനൂർ ഗ്രാമ പഞ്ചായത്ത് 2023 ജനുവരി 2 മുതൽ വരെ സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാരിന്റെ എന്റെ തൊഴിൽ എന്റെ അഭിമാനം പോർട്ടലിൽ രജിസ്റ്റർ ചെയ്ത തൊഴിലന്വേഷകർക്കും സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കുമായാണ് തൊഴിൽ സഭ സംഘടിപ്പിക്കുന്നത്.

പകെടുക്കുന്നവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിൽ മേഖലകളിലേക്ക് ബന്ധിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കുകയാണ് തൊഴിൽ സഭ ലക്ഷ്യമിടുന്നത് .അജാനൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ  എട്ട്  തൊഴിൽ സഭകളാണ് സംഘടിപ്പിക്കുന്നത്. ബാങ്ക് പ്രതിനിധികൾ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ, ദേശീയ നഗര ഉപജീവന മിഷൻ പ്രതിനിധികൾ, കുടുംബശ്രീ മിഷൻ പ്രതിനിധികൾ.  സംരംഭകർ തുടങ്ങിയവർ പങ്കെടുക്കും.  ആദ്യ തൊഴിൽസഭ ജനുവരി 2  തിങ്കൾ രാവിലെ 11 മണിക്ക് രാവണീശ്വരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ  വെച്ച് നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ ഉദ്ഘാടനം ചെയ്യും. ഒന്ന് രണ്ട് ഇരുപത്തി മൂന്ന് വാർഡുകളിലെ തൊഴിലന്വേഷകർക്കും സംരംഭങ്ങൾ ആരംഭിക്കുന്നവർക്കും പങ്കെടുക്കാം.


അജാനൂർ പഞ്ചായത്ത് വാർഡ് തല തൊഴിൽസഭ ചേരാൻ തീരുമാനിച്ച തിയതികളും സ്ഥലങ്ങളും

1,2,23 വാർഡ് - 2/1/2023, 11 am - രാവണേശ്വരം ഹയർ സെക്കന്ററി സ്കൂൾ

 3,6,7 വാർഡ് - 2/1/2023,  3pm - പഞ്ചായത്ത് ഹാൾ

4,5,14 വാർഡ് - 3/1/2023,  11 am -  വ്യാപാര ഭവൻ മാണിക്കോത്ത്

8,9,10 വാർഡ് - 3/1/2023, 3 pm - പുതിയ കണ്ടം യു പി സ്കൂൾ 

15,16,17 വാർഡ് - 5/1/2023,  11am - കോളവയൽ മദ്രസ

18,19,20 വാർഡ് - 5/1/2023  3 pm - മുട്ടുംന്തല മദ്രസ

21,22 വാർഡ് - 6/1/2023  10 am - സൗത്ത് ചിത്താരി മദ്രസ്സ

11,12 13 വാർഡ് - 6/1/2023,  3 pm - മാവുങ്കാൽ വ്യാപാര ഭവൻ

Post a Comment

0 Comments