ബേക്കൽ; ചരിത്രപ്രസിദ്ധമായ പൂച്ചക്കാട് മഖാം ഉറൂസ് ഫെബ്രുവരി 2 മുതൽ 13 വരെ നടത്തപ്പെടും.
സ്വാഗതസംഘം രൂപീകരണ യോഗം ജമാഅത്ത് പ്രസിഡന്റ് തർക്കാരി മുഹമ്മദ് കുഞ്ഞി ഹാജിയുടെ അധ്യക്ഷതയിൽ ഖത്തീബ് സിറാജുദ്ദീൻ തങ്ങൾ ബുഖാരി ഉദ്ഘാടനം ചെയ്തു.
ജമാഅത്ത് ജനറൽ സെക്രട്ടറി മുഹാജിർ കപ്പണ സ്വാഗതം പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികളായി കുന്നരിയത്ത് മുഹമ്മദ് (ചെയർമാൻ), മുഹമ്മദലി ഹാജി (ജനറൽ കൺവീനർ), സി കെ അബ്ദുറഹ്മാൻ (ട്രഷറർ ),
കണ്ടത്തിൽ അബ്ദുൽ ഖാദർ, ടിപി അബ്ദുറഹ്മാൻ ഹാജി, കോയ മുഹമ്മദ്, ബി കെ അബ്ദുറഹ്മാൻ, പി എ റഫീഖ് (വൈസ് ചെയർമാൻ)
അബ്ബാസ് തെക്ക് പുറം, അബ്ദുൾ നാസർ ആലക്കോട്, അബ്ബാസ് കടവ്, മജീദ് കോയ,പികെ മുഹമ്മദ്, പുത്തൂർ കുഞ്ഞഹമ്മദ്, ഇർഷാദ് മാസ്റ്റർ തെക്കുപുറം (ജോയിൻ കൺവീനർ ).
സബ് കമ്മിറ്റി ഭാരവാഹികളായി ഫുഡ്- കപ്പണ അബൂബക്കർ (ചെയർമാൻ), സുലൈമാൻ പി എ (കൺവീനർ)
സ്റ്റേജ് ആൻഡ് ഡെക്കറേഷൻ- മുഹമ്മദ് കുഞ്ഞി കെ എം (ചെയർമാൻ), റസാഖ് ഹുസൈൻ (കൺവീനർ)
പ്രചാരണം- നിയാസ് എൻജിനീയർ (ചെയർമാൻ), ഫവാസ് തെക്കുപുറം (കൺവീനർ )
വളണ്ടിയർ-ഫൈസൽ ഉമ്പു (ക്യാപ്റ്റൻ ), റിയാസ് റസാഖ്, അസീസ് കണ്ടത്തിൽ തെക്കുപുറം (വൈസ് ക്യാപ്റ്റൻ ) എന്നിവരെയും തെരഞ്ഞെടുത്തു.
0 Comments