ബേക്കൽ : ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങളും ടൂറിസവും എന്ന വിഷയത്തിൽ സാംസ്കാരികം കമ്മിറ്റിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു.സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.ജിജു പി.അലക്സ് ഉദ്ഘാടനം ചെയ്തു.
ബേക്കൽ റെഡ്മൂൺ ബീച്ചിലെ 3-ാം വേദിയായ പയസ്വനിയിൽ നടന്ന പരിപാടിയിൽ സംഘാടക സമിതി ചെയർമാൻ സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷനായി. പി. ബേബി ബാലകൃഷ്ണൻ, 'വിനോദ സഞ്ചാര മേഖലയിലെ പ്രാദേശിക സാമ്പത്തിക വികസന സാധ്യതകൾ ' എന്ന വിഷയത്തിൽ കിലയുടെ ഡയറക്ടർ ജനറൽ ഡോ. ജോയി ഇളമൺ, ' തദ്ദേശ സ്ഥാപനങ്ങൾക്ക് വിനോദ സഞ്ചാര അനുബന്ധ മേഖലകളിലെ അവസരങ്ങളും സാധ്യതകളും എന്ന വിഷയത്തിൽ ഡോ.ടി.ആർ.സുമ എന്നിവർ ക്ലാസ്സെടുത്തു. കെ.ബി.മദൻ മോഹൻ, കെ.മണികണ്ഠൻ, കെ.പി.വത്സലൻ, ഷിജിൻ പറമ്പത്ത് എന്നിവർ സംസാരിച്ചു. സാംസ്കാരിക കമ്മിറ്റി ചെയർമാൻ അജയൻ പനയാൽ സ്വാഗതവും, സാംസ്കാരിക കമ്മിറ്റി കൺവീനർ സുകുമാരൻ പൂച്ചക്കാട് നന്ദിയും പറഞ്ഞു.
ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, വൈസ് പ്രസിഡണ്ടുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ അടക്കം 200 പേർ സെമിനാറിൽ പങ്കെടുത്തു.
0 Comments