പത്ത് ദിനരാത്രങ്ങളില്‍ ബേക്കലിന്റെ ആകര്‍ഷണമായ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് സമാപനമായി. സമാപന സമ്മേളനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. പള്ളിക്കര ബീച്ചിലേക്ക് നേരിട്ട് എത്തുന്നതിന് മേല്‍പ്പാലം നിര്‍മ്മിക്കുമെന്നും തീരദേശപാത പൂര്‍ത്തിയാകുമ്പോള്‍ ബീച്ചിലേക്കുള്ള യാത്രാ സൗകര്യം മെച്ചപ്പെടുമെന്നും എം.എല്‍.എ പറഞ്ഞു. പത്തു ലക്ഷം പേർ മേള രീക്ഷിക്കാനെത്തി ബീച്ചില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും അടുത്ത വര്‍ഷം മുതല്‍ ഇത്തവണത്തെക്കാള്‍ ഗംഭീരമായി മേള നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രന്ഥാലോകം എഡിറ്റര്‍ പി.വി.കെ.പനയാല്‍ സാംസ്ക്കാരിക പ്രഭാഷണം നടത്തി. കേരള സഹകരണ ഡെപ്പോസിറ്റ് ഗ്യാരന്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.പി.സതീഷ്ചന്ദ്രന്‍, കെ.സി.സി.പി.എല്‍ ചെയര്‍മാന്‍ ടി.വി.രാജേഷ്, മുന്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്‍, സിനിമാ സീരിയല്‍ താരം ഉണ്ണിരാജ് ചെറുവത്തൂര്‍, എന്നിവര്‍ മുഖ്യാതിഥികളായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘാടക സമിതിയുടെ വിവിധ സബ്കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്‍ സ്വാഗതവും ബി.ആര്‍.ഡി.സി എം.ഡി പി.ഷിജിന്‍ നന്ദിയും പറഞ്ഞു. പത്ത് ദിവസങ്ങളായി നടന്ന മേളയുടെ നടത്തിപ്പില്‍ നല്ല നിലയില്‍ സഹകരിച്ച ഹരിതകര്‍മ്മസേന, കുടുംബശ്രീ, യുവജനക്ഷേമ ബോര്‍ഡ്, ഐ ആന്റ് പി.ആര്‍.ഡി, സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് , സോഷ്യൽ മീഡിയ ടീം, ഡിജിറ്റൽ മീഡിയ ടീം ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരെ സംഘാടക സമിതി ചെയര്‍മാന്‍ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ആദരിച്ചു.മേലെ സന്ദർശിച്ചവരുടെ ടിക്കറ്റ് നറുക്കെടുപ്പ് നടത്തി10 പേർക്ക് സ്വർണ്ണനാണയങ്ങൾ സമ്മാനിച്ചു സമാപന ദിവസം കീബോര്‍ഡില്‍ വിസ്മയം തീര്‍ത്ത് സ്റ്റീഫന്‍ ദേവസി നേതൃത്വം നൽകിയ സംഗീത വിരുന്നും അരങ്ങേറി.
0 Comments