അമ്മയ്ക്കും സഹോദരിക്കും ഉറക്ക ​ഗുളിക നൽകി 15കാരിയെ പീഡിപ്പിച്ചു; 60കാരന് അഞ്ച് ജീവപര്യന്തം

അമ്മയ്ക്കും സഹോദരിക്കും ഉറക്ക ​ഗുളിക നൽകി 15കാരിയെ പീഡിപ്പിച്ചു; 60കാരന് അഞ്ച് ജീവപര്യന്തം


 

തൃശൂർ: 15കാരിയെ വീട്ടിൽക്കയറി പീഡിപ്പിച്ച കേസിൽ 60കാരന് അഞ്ച് ജീവപര്യന്തം ശിക്ഷ. പുതുശേരി സ്വദേശി അജിതനെതിരെയുള്ള പോക്സോ കേസിലാണ് ശിക്ഷ. കുന്ദംകുളം പോക്സോ കോടതിയാണ് ഇയാൾക്കെതിരെ ശിക്ഷ വിധിച്ചത്. 

2017ലാണ് സംഭവം. മാനസിക ക്ഷമത കുറഞ്ഞ 15കാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്. അമ്മയ്ക്കും സഹോദരിക്കും ഉറക്ക ​ഗുളിക നൽകിയ ശേഷമായിരുന്നു പീഡനം. ശുചിമുറിയിൽ വച്ചാണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചത്. കുറ്റകൃത്യം പ്രതി ആവർത്തിച്ചതായി പൊലീസ് വകണ്ടെത്തിയിരുന്നു. 

അമ്മൂമ്മ മരിച്ച ചടങ്ങിനിടെയാണ് ഇയാൾ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. നിരവധി വകുപ്പുകൾ പരി​ഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. 

ഈ പെൺകുട്ടിയുടെ മറ്റൊരു സഹോദ​രിയെ ഇയാൾ പീഡിപ്പിച്ചിരുന്നു. ഈ കേസിൽ ഇരട്ട ജീവപര്യന്തം ലഭിച്ച് ജയിലിൽ കഴിയുകയാണ് അജിതൻ.

Post a Comment

0 Comments