കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ വയറു വേദനയുമായി വന്ന യുവതിയുടെ പിത്ത സഞ്ചിയിൽ നിന്ന് നീക്കം ചെയ്തത് 12 കല്ലുകൾ

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ വയറു വേദനയുമായി വന്ന യുവതിയുടെ പിത്ത സഞ്ചിയിൽ നിന്ന് നീക്കം ചെയ്തത് 12 കല്ലുകൾ


 വയറു വേദനയുമായി വന്ന യുവതിയുടെ പിത്ത സഞ്ചിയിൽ നിന്ന് 12 കല്ലുകൾ നീക്കം ചെയ്തു. തുടർച്ചയായി വയറു വേദനയുണ്ടാവുന്നതിനെ തുടർന്നാണ് വിദേശത്തായിരുന്ന യുവതി നാട്ടിലെത്തി മൻസൂർ ഹോസ്പിറ്റലിൽ ഡോക്ടറെ സമീപിച്ചത്. ഡോ. നാസർ, ഡോ. കുഞ്ഞഹമ്മദ് എന്നിവരുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിൽ യുവതിയുടെ പിത്ത സഞ്ചിയിൽ കല്ലുകൾ ഉള്ളതായി കണ്ടെത്തുകയും ശസ്ത്രക്രിയ നടത്തി നീക്കം ചെയ്യാൻ തീരുമാനിക്കുകയുമാണുണ്ടായത്. തുടർന്ന് മൻസൂർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്‌ത യുവതിയെ ഓപ്പറേഷന് വിധേയമാക്കി 12 കല്ലുകൾ നീക്കം ചെയ്യുകയുണ്ടായി. 


ഡോ. കുഞ്ഞഹമ്മദ്, ഡോ. നാസർ എന്നിവരെ കൂടാതെ സർജൻ ഡോ. അഭിജിത്ത് ഷെട്ടി, ഡോ. തരാനാഥ്, ഡോ. ഷാനവാസ് എന്നിവ രുടെ മേൽനോട്ടത്തിൽ വിദഗ്‌ധ ചികിത്സക്ക് ശേഷം സുഖം പ്രാപിച്ച യുവതി ഡിസ്ചാർജ് ചെയ്തു. അടുത്ത ആഴ്ച്ച തിരിച്ചു വിദേശത്തേക്ക്  തിരിച്ചു പോകാനുള്ള തയാറെടുപ്പിലാണ് യുവതി.

Post a Comment

0 Comments