ബേക്കൽ: ഇൽയാസ് നഗർ അൻവാറുൽ ഇസ്‌ലാം സെക്കന്ററി മദ്റസ വിദ്യാർത്ഥികൾ മീലാദ് ദിനാഘോഷത്തോടനുബന്ധിച്ച് കലാപരിപാടികൾ സംഘടിപ്പിച്ചു. ഖത്തീബ് ഉസ്താദ് റഫീഖ് സഖാഫി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് കെ.എ.മജീദ് ഹാജി പതാക ഉയർത്തി. മീലാദ് കമ്മിറ്റി ചെയർമാൻ മൊയ്തു അബ്ബാസ് ഹാജി അദ്ധ്യക്ഷത വഹിച്ചു.
സമസ്ത പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഷാർജ കമ്മിറ്റി ഏർപ്പെടുത്തിയ ഗോൾഡ് മെഡലും, അബൂദാബി കമ്മിറ്റിയുടെ ക്യാഷ് അവാർഡും സമ്മാനിച്ചു. സദർ മുഅല്ലിം ഇസ്ഹാഖ് സഅദി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
കെ.കെ.ഹനീഫ, കെ.എ.അബ്ബാസ് ഹാജി, ബി.കെ. മുസ്തഫ, എം.കെ.അബ്ദുള്ള, അദീർ അബ്ബാസ്, വഹാബ് അസീസ് ഹാജി, അഷറഫ് അബ്ബാസ്, ഹംസ മുഹമ്മദ് ഹാജി, പി.എസ്.മുഹമ്മദ്, ടി.കെ.ഹസൈനാർ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ജനറൽ കൺവീനർ ആരിഫ് അബ്ദുള്ള സ്വാഗതവും, കൺവീനർ കെ.കെ.മുത്തലിബ് നന്ദിയും പറഞ്ഞു.
0 Comments