വനിതകള്‍ക്ക് ചെറുകിട വ്യവസായം തുടങ്ങാന്‍ പദ്ധതി; അപേക്ഷ ക്ഷണിച്ചു

LATEST UPDATES

6/recent/ticker-posts

വനിതകള്‍ക്ക് ചെറുകിട വ്യവസായം തുടങ്ങാന്‍ പദ്ധതി; അപേക്ഷ ക്ഷണിച്ചു



കാസർകോട്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ 2023-2024 വാര്‍ഷിക പദ്ധതിയില്‍ വനിത ഗ്രൂപ്പുകള്‍ക്ക് സ്വയം തൊഴില്‍ പദ്ധതിപ്രകാരം ഉത്പാദന മേഖലയില്‍ ചെറുകിട വ്യവസായം തുടങ്ങുന്നതിനുള്ള  പദ്ധതിക്ക് അംഗീകാരം നല്‍കി. രണ്ട് വനിതകളെങ്കിലും ഉള്‍പ്പെട്ട ഗ്രൂപ്പിന് 75 ശതമാനം പരമാവധി 3.75 ലക്ഷം രൂപ വായ്പാ ബന്ധിതമായോ അല്ലാതെയോ ആയ സബ്സിഡി  നല്‍കുന്ന പദ്ധതിയാണിത്. റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ്, ഭക്ഷ്യ സംസ്‌ക്കരണം, ബാഗ് നിര്‍മ്മാണം പോലുള്ള ഉല്‍പാദന മേഖലയില്‍ കാറഡുക്ക ബ്ലോക്ക് പരിധിയില്‍ വ്യവസായം തുടങ്ങുന്നതിലേയ്ക്ക് താല്‍പര്യമുള്ളതും, യോഗ്യതയുള്ളതുമായ വനിതാ ഗ്രൂപ്പുകള്‍ ഡിസംബര്‍ 15 നകം കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍-188127212.

സ്വയം തൊഴില്‍ വായ്പ അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പ അപേക്ഷ ക്ഷണിച്ചു. 18 മുതല്‍ 55 വയസ് വരെ പ്രായമുള്ള വനിതകള്‍ക്കായി സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വനിതാ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.  അപേക്ഷ ഫോറം www.kswdc.org എന്ന വെബ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗാം.  ഫോണ്‍- 04672  999940, 949601514, 9567040491.

Post a Comment

0 Comments