കാഞ്ഞങ്ങാട് സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു
കാഞ്ഞങ്ങാട് :ദേശീയപാതയിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് മുന്നിൽ സ്കൂട്ടർ കോൺക്രീറ്റ് പാളിയിൽ ഇടിച്ച് യുവാവ് മരിച്ചു. സുഹൃത്തിന് പരിക്കേറ്റു .ചെമ്മട്ടംവയൽ എക്സൈസ് ഓഫീസിന് സമീപം താമസിക്കുന്ന രാഹുൽ 24 ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടുകൂടിയാണ് അപകടം. കണ്ണൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ സുഹൃത്ത് അരയിക്കടവിലെ സായന്ത്

ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. തെരുവത്തു നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം .ദേശീയപാത നിർമ്മാണആവശ്യത്തിനുവേണ്ടി റോഡരികിൽ സൂക്ഷിച്ചിരുന്ന കോൺക്രീറ്റ് പാളിയുടെ കൂട്ടത്തിലേക്ക് സ്കൂട്ടർ ഇടിച്ച് കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ രാത്രിയിൽ തന്നെ കണ്ണൂർ ആശുപത്രിയിൽ എത്തിച്ചിരുന്നു. സമാന്തര റോഡിൽ നിന്നും തിരിയുന്നതിനിടെയാണ് കോൺഗ്രീറ്റ് പാളിയിലേക്ക് സ്കൂട്ടർ ഇടിച്ചത്. റോഡരികിൽ വെച്ച കോൺക്രീറ്റ് പാളിക്ക് അപകട സിഗ്നൽ ഒന്നും സ്ഥാപിച്ചിരുന്നില്ല എന്ന് നാട്ടുകാർ പറഞ്ഞു. 2006 ൽ ജില്ലാ ആശുപത്രിക്ക് സമീപം കുഴൽ കിണറിൽ വീണ് ദാരുണമായി മരിച്ച പ്രഫൂലിന്റെ സഹോദരനാണ് സ്കൂട്ടർ അപകടത്തിൽ മരിച്ച രാഹുൽ .കൊറിയർ ജോലി ഉൾപ്പെടെ ചെയ്തു വരികയായിരുന്നു . മാതാവ് വിനോദിനി ജില്ലാ

ശുപത്രി നഴ്സിംഗ് സ്കൂളിലെ ജീവനക്കാരിയാണ്. മറ്റൊരു സഹോദരൻ വിശാൽ മറ്റന്നാൾ ഗൾഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് രാഹുൽ അപകടത്തിൽ മരിച്ചത് .

Post a Comment

0 Comments