ബേക്കലിൽ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു

ബേക്കലിൽ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു


ബേക്കൽ: കെ.എസ് .ടി .പി റോഡിൽ ബേക്കൽ കോട്ടക്ക് സമീപം കാറും മോട്ടോർ ബൈക്കും ഓട്ടോറിക്ഷയും അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. കോളിയടുക്കം സ്വദേശിയായ സർഫാസുൽ അമാൻ (19) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം. മൂന്ന് വാഹനങ്ങളും അപകടത്തിൽ പെട്ടു. കാറിന് പിന്നിൽ ഇടിച്ച നിയന്ത്രണംവിട്ട ഓട്ടോറിക്ഷ തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. മോട്ടോർബൈക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. യുവാവിനെ മംഗലാപുരം ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലുംമരിക്കുകയായിരുന്നു .

Post a Comment

0 Comments