മയക്കുമരുന്ന് മൊത്ത വിതരണം ചെയ്യുന്ന കാഞ്ഞങ്ങാട് സ്വദേശി പിടിയിൽ

LATEST UPDATES

6/recent/ticker-posts

മയക്കുമരുന്ന് മൊത്ത വിതരണം ചെയ്യുന്ന കാഞ്ഞങ്ങാട് സ്വദേശി പിടിയിൽകാഞ്ഞങ്ങാട്: എം.ഡി.എം. എ യുമായി കാറിൽ സഞ്ചരിക്കവെ മയക്കുമരുന്ന് മൊത്ത വിതരണം ചെയ്യുന്നയാളെ പൊലീസ് പിടികൂടി.ജില്ലാ പോലീസ് മേധാവി ബിജോയ്‌ പി ഐ. പി എസ് ന്റെ നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് DYSP പി. ബാലകൃഷ്ണൻ നായർ, ഇൻസ്‌പെക്ടർ കെ. പി ഷൈൻ, SI സതീശൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആണ് കാഞ്ഞങ്ങാട് ഞാണിക്കടവ് അഫ്സൽ മാൻസിൽ അർഷാദ്  (33 )  എന്നയാളെ പിടികൂടിയത്. 27 ഗ്രാം MDMA യുമായി അതിഞ്ഞാലിൽ വെച്ച് KL14 Y 4131 എന്ന കാറിൽ വെച്ചാണ്  അറസ്റ്റ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിക്കെതിരെ ഹോസ്ദുർഗ്, പയ്യന്നൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ ഒന്നിൽ കൂടുതൽ മയക്കു മരുന്ന് കേസുകൾ ഉണ്ട്. കാപ്പ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ ആയിരുന്ന പ്രതി മാസങ്ങൾക്കു മുൻപാണ് പുറത്തിറങ്ങിയത്.

പോലീസ് സംഘത്തിൽ ഇൻസ്‌പെക്ടർ പ്രേം സദൻ, SI വിശാഖ് പോലീസുകാരായ ഗിരീഷ്, ദിലീഷ്, ജ്യോതിഷ് കിഷോർ, ഷൈജു പ്രണവ്, ഷിജിത് എന്നിവർ ഉണ്ടായിരുന്നു.

Post a Comment

0 Comments