ബേക്കൽ: അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിനോടനുബന്ധിച്ച് കാസർകോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് കീഴിലുള്ള മുഴുവൻ ക്ലീൻ ഡെസ്റ്റിനേഷൻ തൊഴിലാളികളെയും റെഡ്മൂൺ ബീച്ച് പാർക്ക് മാനേജ്മെൻറ് ആദരിച്ചു .
ഫെസ്റ്റിവലിന്റെ രണ്ടാം സ്റ്റേജിൽ വെച്ച് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ബി.ആർ. ഡി.സി ഡയറക്ടർ ബോർഡ് അംഗവുമായ മണികണ്ഡൻ . കെ ഷാളണിയിച്ച് ഉപഹാരങ്ങൾ നൽകി.റെഡ് മൂൺ ബീച്ച് മാനേജിംഗ് ഡയറക്ടർ ശിവദാസ് കിനേരി അദ്ധ്യക്ഷത വഹിച്ചു .
ജില്ലയിലെ ബീച്ച് ടൂറിസം കേന്ദ്രങ്ങളായ ബേക്കലിൽ 10 പേരും , ചെമ്പിരിക്കയിൽ 3 പേരും , അഴിത്തല , ഒഴിഞ്ഞ വളപ്പ് , ഹോസ്ദുർഗ്ഗ് , കണ്വതീർത്ഥ എന്നീ ബീച്ചുകളിൽ 2 പേർ വീതവും കൂടി 21 പേരാണ് ക്ലീൻ ഡെസ്റ്റിനേഷൽ സ്റ്റാഫിലുള്ളത് . ഇവർക്കാണ് ആദരവ് ലഭിച്ചത് .
ബീച്ച് ഫെസ്റ്റിവൽ നടക്കുന്ന സമയമായതിനാൽ ബേക്കലിലെ ക്ലീൻ ഡെസ്റ്റിനേഷൻ സ്റ്റാഫുകൾക്കൊപ്പം മറ്റ് ബീച്ചുകളിലെ തൊഴിലാളികളും , ഹരിത കർമ്മ സേനയും ബേക്കൽ വൃത്തിയാക്കുന്ന ഉദ്യമത്തിൽ പങ്കെടുക്കുന്നുണ്ട് .
0 Comments