പള്ളിക്കര പഞ്ചായത്തിലെ പെണ്‍കുട്ടികള്‍ക്ക് തായ്‌ക്കോണ്ടോ പരിശീലനം

LATEST UPDATES

6/recent/ticker-posts

പള്ളിക്കര പഞ്ചായത്തിലെ പെണ്‍കുട്ടികള്‍ക്ക് തായ്‌ക്കോണ്ടോ പരിശീലനംപെണ്‍കുട്ടികളില്‍ ആത്മവിശ്വാസവും, പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള ധൈര്യവും ഉണ്ടാക്കിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പള്ളിക്കര ഗ്രാമപഞ്ചായത്ത്. പള്ളിക്കര പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതി ഐ.സി.ഡി.എസ് സൂപ്പര്‍വൈസറാണ് നിര്‍വ്വഹണം നടത്തുന്നത്. പള്ളിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 45 വിദ്യാര്‍ത്ഥികളാണ് പരിശീലനം നേടുന്നത്. തായ്ക്കോണ്ടോ ട്രെയിനര്‍  വി.വി.മധുവിന്റെ നേതൃത്വത്തിലാണ് പരിശീലനം. സ്‌കൂള്‍ സമയം കഴിഞ്ഞു വൈകുന്നേരങ്ങളിലാണ് പരിശീലനം നില്‍കുന്നത്. ഒരു വര്‍ഷമാണ് പരിശീലന കാലം. ആദ്യ ബാച്ച് വിജയകരമായി പരിശീലനം പൂര്‍ത്തീകരിക്കുകയും രണ്ടാമത്തെ ബാച്ച് പരിശീലനം ആരംഭിക്കുകയും ചെയ്തു. പദ്ധതിയില്‍ 45 പേര്‍ക്കാണ് പരിശീലനത്തിന് അവസരം. വിദ്യാര്‍ത്ഥികള്‍ക്ക് തൈക്കോണ്ടോ യൂണിഫോമും പഞ്ചായത്ത് വിതരണം ചെയ്യും.


പെണ്‍കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക ഈ കാലഘട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തമായി പഞ്ചായത്ത് കാണുന്നുവെന്നും സുരക്ഷയ്ക്ക് പുറമേ ശരീരത്തിനും മനസ്സിനും ഊര്‍ജ്ജവും ശക്തിയും ഉറപ്പു വരുത്തുക കൂടിയാണ് പെണ്‍കുട്ടികളെ ഇത്തരം ആയോധന കലകള്‍ പഠിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരന്‍ പറഞ്ഞു.

Post a Comment

0 Comments