14 കാരിയെ പീഡിപ്പിച്ചു; പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിയും; 28 കാരനായ പ്രതിക്ക് 54 വര്‍ഷം തടവും 1,40,000 രൂപ പിഴയും വിധിച്ച് ഹോസ്ദുർഗ്ഗ് കോടതി

LATEST UPDATES

6/recent/ticker-posts

14 കാരിയെ പീഡിപ്പിച്ചു; പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിയും; 28 കാരനായ പ്രതിക്ക് 54 വര്‍ഷം തടവും 1,40,000 രൂപ പിഴയും വിധിച്ച് ഹോസ്ദുർഗ്ഗ് കോടതി



കാഞ്ഞങ്ങാട്: 14 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 28 വയസ്സുകാരനായ പ്രതിക്ക് 54 വര്‍ഷം തടവിനും 1,40,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷവും 4 മാസവും അധിക തടവിനും ശിക്ഷ വിധിച്ചു. ചിറ്റാരിക്കല്‍ കടുമേനി, പാട്ടേങ്ങാനം സ്വദേശി ആന്റോ ചാക്കോച്ചന്‍ എന്ന ആന്റപ്പനെ(28)ആണ് ഹോസ്ദുര്‍ഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് സി.സുരേഷ് കുമാര്‍ ശിക്ഷിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പെണ്‍കുട്ടിയെ 2019 ഏപ്രില്‍ മാസത്തില്‍ പല ദിവസങ്ങളില്‍ ലൈംഗിക ഉദ്ദേശത്തോടുകൂടി ഫോണില്‍ വിളിക്കുകയും, മെസ്സേജ് അയക്കുകയും, 2019 ജൂലൈ മാസത്തില്‍ പല ദിവസങ്ങളിലായി പെണ്‍കുട്ടിയെ പ്രതിയുടെ കാറില്‍ കയറ്റി കാറില്‍ വെച്ച് ക്രൂരമായി ലൈംഗിക ആക്രമണം നടത്തിയെന്നാണ് കേസ്. 2019 സെപ്റ്റംബര്‍ മാസം 8,9,10 തീയ്യതികളില്‍ പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ വെച്ച് പ്രതി ലെംഗിക കടന്ന് കയറ്റത്തിലൂടെയുള്ള ആക്രമണം നടത്തിയും, അക്കാര്യം പുറത്തു പറഞ്ഞാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് ശിക്ഷിച്ചത്. ചിറ്റാരിക്കല്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം നടത്തിയത് അന്നത്തെ സബ് ഇന്‍സ്‌പെക്ടറായിരുന്ന കെ.പി വിനോദ്കുമാറും അന്വേഷണം പൂര്‍ത്തീകരിച്ച് പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ചിറ്റാരിക്കാല്‍ ഇന്‍സ്പെക്ടറായിരുന്ന പി.രാജേഷുമാണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ എ.ഗംഗാധരന്‍ ഹാജരായി.

Post a Comment

0 Comments