കാഞ്ഞങ്ങാട്: ചരിത്രപ്രസിദ്ധമായ മാണി ക്കോത്ത് മഖാം ഉറൂസ് ജനു.21 മുതല്‍ 27 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വെള്ളിയാഴ്ച ജുമാ നമസ്കാരാന്തരം ഉറൂസ് കമ്മിറ്റി ചെയർമാൻ വി വി ഖാദർ പതാക ഉയർത്തി.
21ന് രാത്രി എട്ട് മണിക്ക് ഉറൂസ് സമസ്ത സംസ്ഥാന ട്രഷറര്‍ കൊയ്യോട് ഉമ്മര്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മാഷപ്പ് മല്‍സരം നടക്കും. ആസിഫ് ബദര്‍ നഗര്‍ സ്വാഗതം പറയും. മുബാറക് ഹ സൈനാര്‍ ഹാജി അധ്യക്ഷത വഹിക്കും.സംയുക്ത ജമാഅത്ത് പ്രസിഡന്റ് പാലക്കി കുഞ്ഞഹമ്മദ് ഹാജി, നൗഷാദ് എം.പി, ഇസ്മായില്‍ എം.എന്‍, ആദം ദാരിമി, എ.പി അബ്ദുല്ല മുസ്ല്യാര്‍, ശിഹാബ് തങ്ങള്‍ അല്‍ഹാദി, വി.വി ഉസ്മാന്‍ ഫൈസി മാണി ക്കോത്ത്, കബീര്‍ ഫൈസി ചെറു കോട്, ജലീല്‍ തായല്‍, ശംസീര്‍ മാണി ക്കോത്ത്, ബാസിത്ത് ബാ ടോത്ത്, സൂപ്പി ബാഖവി, അബ്ദുല്‍ ഖാദര്‍ അസ്ഹരി, സിറാജുദ്ധീന്‍ തങ്ങള്‍, അബ്ദുള്‍ റഹ്മാന്‍ സഹദി, മുഹമ്മദ് ബാഖവി, നദീര്‍ മാണി ക്കോത്ത് പ്രസംഗിക്കും.
22ന് രാത്രി എട്ട് മണിക്ക് മുസ്തഫ ഹുദവി ആക്കോട് മത പ്രഭാഷണം നടത്തും
23ന് രാത്രി എട്ട് മണിക്ക് പൊയനാട് ഉസ്താദ് മജ്‌ലിസുന്നൂര്‍ പ്രാര്‍ഥന സദസിന് നേതൃത്വം നല്‍കും.തുടര്‍ന്ന് മുഹമ്മദ് അസ്ഹരി പേ രോട് മത പ്രഭാഷണം നടത്തും.
24ന് രാത്രി എട്ട് മണിക്ക് ഖലീല്‍ ഹുദവി കല്ലായ മുഖ്യ പ്രഭാഷണം നടത്തും.
25ന് രാത്രി എട്ടിന് കുമ്മനം നിസാമുദ്ധീന്‍ അല്‍ അസ്ഹരി മത പ്രഭാഷണം നടത്തും.
26ന് രാത്രി എട്ട് മണിക്ക് സമാപന സ മ്മേളനം സമസ്ത പ്രസിഡന്റും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നൗഷാദ് ബാഖവി ചിറയിന്‍ക്കീഴ് മത പ്രഭാഷണം നടത്തും. കീ ശ്ശേരി ഉമര്‍ മുസ്ല്യാര്‍ കൂട്ടു പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. 27ന് ഉച്ചക്ക് മൗലീദ് പാരായണവും നാലു മണിക്ക് അന്നദാനവും നടക്കും. പത്ര സമ്മേളനത്തില്‍ മാണി ക്കോത്ത് ജമാഅത്ത് പ്രസിഡന്റ് മുബാറക് ഹ സൈനാര്‍ ഹാജി, ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ വി.വി കാദര്‍, ജന.കണ്‍വീനര്‍ ആസിഫ് ബദര്‍ നഗര്‍, വൈസ് ചെയര്‍മാന്മാരായ അക്ബര്‍ ബദര്‍ നഗര്‍, കരീം മൈത്രി എന്നിവര്‍ സംബന്ധിച്ചു.
0 Comments