തൃക്കണ്ണാട്ടെ കടലാക്രമണം; എംഎല്‍എമാര്‍ മന്ത്രി റോഷി അഗസ്റ്റിനെ കണ്ടു

തൃക്കണ്ണാട്ടെ കടലാക്രമണം; എംഎല്‍എമാര്‍ മന്ത്രി റോഷി അഗസ്റ്റിനെ കണ്ടു




കാസര്‍കോട്: തൃക്കണ്ണാട് പരിസരത്ത് രൂക്ഷമാകുന്ന കടലാക്രമണം ചെറുക്കുന്നതിന് അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ എംഎല്‍എമാരായ സിഎച്ച് കുഞ്ഞമ്പു, എം രാജഗോപാലന്‍ എന്നിവര്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി. കടലാക്രമണം ചെറുക്കുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ 25 ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ഞായറാഴ്ചയാണു തൃക്കണ്ണാട് ക്ഷേത്രത്തിനു പടിഞ്ഞാറുള്ള കൊടുങ്ങല്ലൂര്‍ ഭഗവതി മണ്ഡപത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തെ ചുമരുകള്‍ കടലേറ്റത്തില്‍ തകര്‍ന്നത്. മണ്ഡപത്തിനകത്തും ഭാഗിക കേടുപാടുകള്‍ സംഭവിച്ചിരുന്നു. കൊടുങ്ങല്ലൂര്‍ മണ്ഡപത്തിനും ബസ് കാത്തിരിപ്പുകേന്ദ്രത്തിനും ഇടയില്‍ റോഡില്‍നിന്ന് 5 മീറ്റര്‍ അകലെ വരെ കടല്‍ കയറിയിരുന്നു.

Post a Comment

0 Comments