കാഞ്ഞങ്ങാട് : ചിത്താരിയിൽ സ്കൂൾ ബസ് കുഴിയിലേക്ക് മറിഞ്ഞു. 12 കുട്ടികൾ ബസിലുണ്ടായിരുന്നു. ഇന്ന് രാവിലെ 8.30 മണിയോടെ സൗത്ത് ചിത്താരി ഇലക്ട്രിക് ഓഫീസിന് പിൻവശത്താണ് അപകടം. നിയന്ത്രണം തെറ്റി റോഡിൽ നിന്നും കുഴിയിൽ വീഴുകയായിരുന്നു. തെങ്ങ് തടഞ്ഞ് നിന്നതിനാൽ വലിയ അപകടം ഒഴിവായി. പരിക്കില്ലെങ്കിലും മുഴുവൻ കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുമായി മടങ്ങുന്നതിനിടെയാണ് അപകടം. കോട്ടിക്കുളം നൂറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ ബസാണ് അപകടത്തിൽപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി. വാഹനം ക്രെയിൻ ഉപയോഗിച്ച് കുഴിയിൽ നിന്നും മാറ്റി.
0 Comments