ഇരിയ: ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ കേരളത്തിന് വേണ്ടി വെള്ളിമെഡല്‍ സ്വന്തമാക്കി ഇരിയിലെ ഷിഫാന റഫീക്ക് ഇരിയ തേജസ് പുരുഷ സ്വയം സഹായ സംഘം ആദരിച്ചു.വെറ്ററൻസ് അത് ലറ്റിക് ഫെഡറേഷൻ (വാഫ്) സംസ്ഥാന വൈസ് പ്രസിഡൻ്റ് ബാബു കോട്ടപ്പാറ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് എം ഉദയകുമാർ അധ്യക്ഷനായി. രക്ഷാധികാരിമാരായ രാജൻ പുണൂർ, നാരായണൻ പള്ളത്തിങ്കാൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി വി ബാലകൃഷ്ണൻ സ്വാഗതവും ട്രഷറർ എൻ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
സബ് ജൂനിയര്‍ 40കിലോ വിഭാഗത്തിലാണ് ഷിഫാന റഫീക്ക് വെള്ളിമെഡല്‍ ലഭിച്ചത്. വേൾഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നുവെങ്കിലും സാമ്പത്തിക ബാധ്യത കാരണം ഷിഫാനക്ക് പങ്കെടുക്കാൻ സാധിച്ചിട്ടില്ല. ബല്ലസ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഷിഫാനക്ക് ലഭിച്ചിരുന്നു.
0 Comments