വനിതാ ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു; അഹല്യ ഐ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്

വനിതാ ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു; അഹല്യ ഐ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്



അജാനൂർ:വനിതാ ലീഗ്  അജാനൂർ പഞ്ചായത്ത് കമ്മിറ്റിയും,അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുംസംയുക്തമായി മടിയൻ മാണിക്കോത്ത് കെഎച്ച്എം സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
പ്രദേശത്തെയും മറ്റും നിരവധി ആളുകളാണ് നേത്ര പരിശോധനയ്ക്കായി ക്യാമ്പിൽ എത്തിയത്. വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷ ഫർസാന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ്  സി കുഞ്ഞാമിന 
അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹാജറ സലാം സ്വാഗതം പറഞ്ഞു, പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ ജിദ്ദ  ചിത്താരി,യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ആസിഫ് ബദർ നഗർ, മുസ്ലിം ലീഗ് മാണിക്കോത്ത് മഡിയൻ ശാഖ കമ്മിറ്റി പ്രസിഡൻ്റ് മാണിക്കോത്ത് അബൂബക്കർ, സെക്രട്ടറിമാരായ കരീം മൈത്രി, ലീഗ് മജീദ്, കെ എം സി സി നേതാവ് ഉസ്മാൻ ഖലീജ്, അബൂബക്കർ കൊളവയൽ,  എം എസ് എഫ് അജാനൂർ  പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മിദ്ലാജ് വാഫി, എ ഹമീദ് ഹാജി, സഫീറ ഹുസ്സൈൻ, ഖദീജനസീം,കുഞ്ഞാമിന പി ,ഫൗസിയ ബഷീർ, ഡോ:വിനി, കൗൺസിലർ അനുഷ, തുടങ്ങിയവർ സംസാരിച്ചു. ശാക്കിറ കെ സി നന്ദി പറഞ്ഞു

Post a Comment

0 Comments