തായൽ ഹംസയുടെ നിര്യാണത്തിൽ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് അനുശോചിച്ചു

തായൽ ഹംസയുടെ നിര്യാണത്തിൽ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് അനുശോചിച്ചു

കൊട്ടിലങ്ങാട് മുസ്‌ലിം ജമാഅത്തിന്റെ പ്രസിഡണ്ടും കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രവർത്തക സമിതി അംഗവുമായ തായൽ ഹംസ വാഹന അപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അദ്ദേഹത്തിൻറെ മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്നും അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്കരിക്കണമെന്നും എല്ലാ മഹല്ല് ജമാഅത്തുകളോടും ബഹുമാനപ്പെട്ട ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും കമ്മിറ്റിയും അഭ്യർത്ഥിച്ചു. 

കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഭാരവാഹികളായ മുബാറക് ഹസൈനാർ ഹാജി, ബഷീർ വെള്ളിക്കോത്ത്, എം കെ അബൂബക്കർ ഹാജി, അബ്ദുൽ അസീസ് മങ്കയം, ജാതിയിൽ ഹസൈനാർ, പി കെ അബ്ദുല്ലക്കുഞ്ഞി ഹാജി, കെ ബി കുട്ടി ഹാജി, ശരീഫ് എഞ്ചിനീയർ, റഷീദ് തോയമ്മൽ, കെ കെ അബ്ദുറഹ്മാൻ പാണത്തൂർ, താജുദ്ദീൻ കമ്മാടം, അബൂബക്കർ മാസ്റ്റർ പാറപ്പള്ളി എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments