സമസ്ത സമ്മേളനം; ജില്ലാ ഫണ്ടിലേക്ക് ആദ്യ കൈനീട്ടം കുമ്പോൽ തറവാട്ടിൽ നിന്ന്

സമസ്ത സമ്മേളനം; ജില്ലാ ഫണ്ടിലേക്ക് ആദ്യ കൈനീട്ടം കുമ്പോൽ തറവാട്ടിൽ നിന്ന്




കുമ്പോൽ : അടുത്ത വർഷം ഫെബ്രുവരി മാസം ആദ്യ വാരം  കാസർകോട് - കുണിയ യിൽ വെച്ചു നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിൻ്റെ പ്രചരണ ഭാഗമായി രൂപീകരിച്ച ജില്ലാ തല സ്വാഗത സംഘത്തിൻ്റെ കീഴിൽ നടക്കുന്ന ജില്ലാതല ഫണ്ട് ശേഖരണത്തിൻ്റെ ആദ്യ കൈ നീട്ടം കുമ്പോൽ തറവാട്ടിൽ നിന്നും സമ്മാനിച്ചു  ഉദ്ഘാടനം നിർവ്വഹിച്ചു. കുമ്പോൽ തറവാട്ടിലെ കാരണവർ കുമ്പോൽ സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങൾ സമസ്ത ജില്ലാ ജനറൽ സെക്രട്ടറിയും സ്വാഗത സംഘം ജനറൽ കൺവീനറായ അബ്ദു സലാം ദാരിമി ആലപാടി, സമസ്ത ജില്ലാ വർക്കിംഗ് സെക്രട്ടറി ചെങ്കളം അബ്ദുല്ല ഫൈസി എന്നിവർക്ക്  തുക കൈമാറിയാണ് തങ്ങൾ നിർവ്വഹിച്ചത്. കുമ്പോലിൽ നടന്ന ഹ്രസ്വമായ ചടങ്ങിലാണ് തങ്ങൾ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. സമസ്തയുടെ സഹകാരി സലാം ആലംപാടി ചടങ്ങിൽ സംബന്ധിച്ചു.

   സമ്മേളന ഒരുക്കങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ   കുഞ്ഞിക്കോയ തങ്ങൾ സമ്മേളനം ചരിത്രമാവുമെന്നും ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെയുണ്ടാവുമെന്നും അറിയിച്ച് സന്തോഷം പങ്കിട്ടു.

Post a Comment

0 Comments