ഹരിതകര്‍മ്മ സേനാംഗങ്ങളെ കണക്കില്‍ കൃത്രിമം കാട്ടിയതിന് ജോലിയില്‍ നിന്നും പിരിച്ചു വിട്ടു

ഹരിതകര്‍മ്മ സേനാംഗങ്ങളെ കണക്കില്‍ കൃത്രിമം കാട്ടിയതിന് ജോലിയില്‍ നിന്നും പിരിച്ചു വിട്ടു




ബദിയടുക്ക: കണക്കില്‍ കൃത്രിമം കാട്ടിയ ഹരിത കര്‍മ്മ സേന അംഗങ്ങളെ ജോലിയില്‍ നിന്നും പിരിച്ചു വിടാനും വിജിലന്‍സ് അന്വേഷണം നടത്താന്‍ അപേക്ഷ നല്‍കാനും പഞ്ചായത്ത് ഭരണ സമിതി യോഗത്തിന്റെ തീരുമാനം. ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് ഹരിത കര്‍മ്മ സേനാംഗങ്ങളായ ഏണിയര്‍പ്പ് ലൈഫ് വില്ലയിലെ സീനത്ത്, ഏണിയര്‍പ്പിലെ ശാരദ എന്നിവരെയാണ് ജോലിയില്‍ നിന്ന് പിരിച്ചു വിടാനും വിജിലന്‍സ് അന്വേഷണത്തിന് അപേക്ഷ നല്‍കാനും ഭരണ സമിതി യോഗം തീരുമാനിച്ചത്. പഞ്ചായത്തിലെ 19 അംഗങ്ങളില്‍ 17പേരുടെ പിന്തുണയോടെയാണ് യോഗ തീരുമാനം.

Post a Comment

0 Comments