നാല് പതിറ്റാണ്ടിനു ശേഷം കാറ്റാടി തണലിൽ ഒത്ത് ചേർന്ന് സഹപാഠികൾ

നാല് പതിറ്റാണ്ടിനു ശേഷം കാറ്റാടി തണലിൽ ഒത്ത് ചേർന്ന് സഹപാഠികൾ



കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ പഠിച്ചിറങ്ങിയ പ്രീഡിഗ്രി വിദ്യാർത്ഥികൾ നാല് പതിറ്റാണ്ടിനു ശേഷം സംഗമിച്ചു. കാറ്റാടി തണലിൽ എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ച് സഹപാഠികൾക്കിടയിൽ നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്തി വരുന്ന കൂടുതൽ ക്ഷേമ പദ്ധതികൾക്ക് രൂപം നൽകി. പ്രസിഡൻ്റ് ശ്രീകുമാർ നമ്പ്യാർ അധ്യക്ഷനായിരുന്നു. സെക്രട്ടറി എം എം ഗംഗാധരൻ സ്വാഗതവും ട്രഷറർ രത്നാകരൻ കുറ്റിക്കോൽ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. പി എം നാസ്സർ, കെ എസ് വിനോദ് കുമാർ, ഷരീഫ് കാപ്പിൽ, ആർ രമേശൻ മാസ്റ്റർ, അരുണൻ ഉള്ളാൾ, ഷംസു മാട്ടുമ്മൽ, സുമംഗല, രജനി തുടങ്ങിയവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി വിനോദ് അരമന (പ്രസിഡൻ്റ്) പി സി അഷറഫ്, ജ്യോതി ലക്ഷ്മി ടീച്ചർ (വൈസ് പ്രസിഡൻ്റ്മാർ) മധു മടിക്കൈ (ജനറൽ സെക്രട്ടറി) അനിൽ മടിക്കൈ, പുഷ്പലത (ജോയിൻ്റ് സെക്രട്ടറിമാർ) ജയകൃഷ്ണൻ നായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

Post a Comment

0 Comments