ചിത്താരി: നവംബർ2,3,4 തിയ്യതികളിൽ മർഹൂം പി.മുഹമ്മദ് കുഞ്ഞി മാസ്റ്ററിൻ്റെ നാമേധയത്തിൽ അതിഞ്ഞാലിൽ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് അജാനൂർ പഞ്ചായത്ത് സമ്മേളനത്തിൻ്റെ ഭാഗമായ് മുസ്ലിം യൂത്ത് ലീഗ് നോർത്ത് ചിത്താരി ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷൂട്ടൗട്ട് ടൂർണ്ണമെൻ്റിൻ്റെ പോസ്റ്റർ പ്രകാശനം ചിത്താരി ഹസീന ആർട്സ് സ്പോർട്സ് ക്ലബ്ബ് മുൻ പ്രസിഡൻ്റ് സുബൈർ ബ്രിട്ടീഷ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് ബഷീർ വെള്ളിക്കോത്തിന് നൽകി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിസാമുദ്ധീൻ.സിഎച്ച് പതാക ഉയർത്തി.റസാഖ്.സികെ അദ്ധ്യക്ഷത വഹിച്ചു.പി.അബൂബക്കർ ഹാജി, ഫൈസൽ ചിത്താരി, മുഹമ്മദ് കുഞ്ഞി പീടികയിൽ, സെക്രട്ടറി അന്തുമായ്, ജബ്ബാർ ചിത്താരി,ഇസ്മായിൽ ടിവി,ഹമീദ്, ഹനീഫ, റാഷിദ്, ഹിഷാം, മുർതള, റഷീദ്, സാഹിൽ, ഖാലിദ്,ഫായിസ്, ഫാരിസ്, സഹൽ, സായിദ് എന്നിവർ സംബന്ധിച്ചു.

0 Comments