ചൊവ്വാഴ്ച, ജൂൺ 02, 2026

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ജീ​വ​നൊ​ടു​ക്കി. കു​റ്റി​ച്ച​ല്‍ അ​രി​കി​ല്‍ സ്വ​ദേ​ശി വൈ​കാ​ശി​നെ​യാ​ണ് ഷാ​ള്‍ ക​ഴു​ത്തി​ല്‍ കു​രു​ക്കി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

സ്‌​കൂ​ള്‍ വി​ട്ടു വീ​ട്ടി​ലെ​ത്തി​യ വൈ​കാ​ശ് മാ​താ​പി​താ​ക്ക​ളോ​ട് ഫോ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​വ​ര്‍ ന​ല്‍​കി​യി​ല്ല. തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ളും വൈ​കാ​ശും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി. ഇ​തി​നു പി​ന്നാ​ലെ രാ​ത്രി 9.30ഓ​ടെ മു​റി​യി​ല്‍ ക​യ​റി വൈ​കാ​ശ് വാ​തി​ല​ട​ച്ചു. 10.45 ആ​യി​ട്ടും കു​ട്ടി​യെ പു​റ​ത്തേ​ക്ക് കാ​ണാ​തെ വ​ന്ന​തോ​ടെ മാ​താ​പി​താ​ക്ക​ള്‍ വാ​തി​ലി​ല്‍ ത​ട്ടി​യെ​ങ്കി​ലും തു​റ​ന്നി​ല്ല. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി​യെ ജ​ന​ലി​ല്‍ ഷാ​ളി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.


കു​ട്ടി​യെ കാ​ട്ടാ​ക്ക​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. മൃ​ത​ദേ​ഹം കാ​ട്ടാ​ക്ക​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ