തിങ്കളാഴ്‌ച, ജൂൺ 15, 2026

 

അജാനൂർ:അജാനൂർ ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ ഖാലിദ് അറബിക്കാടത്തിൻ്റെ നേതൃത്വത്തിൽ വിവിധ വാർഡുകളിലെ 
പ്രദേശവാസികളെ ഉൾപ്പെടുത്തി പ്രവാസി സംഗമം 2026 സംഘടിപ്പിച്ചു.

അജാനൂർ ഗവ.എൽ.പി സ്ക്കൂളിൽ വെച്ച് നടന്ന പ്രവാസി സംഗമം അജാനൂർ ഗ്രാമ പഞ്ചായത്ത്  പ്രസിഡൻ്റ് വി വി തുളസി ഉദ്ഘാടനം ചെയ്തു, 
ആദ്യരജിസ്ട്രേഷൻ ക്യാമ്പ് മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻ്റ്  ബഷീർ വെള്ളിക്കോത്ത് ഉദ്ഘാടനം നിർവഹിച്ചു. എപി ഉമ്മർ  അധ്യക്ഷത വഹിച്ചു,
സി എച്ച് സുലൈമാൻ സ്വാഗതം പറഞ്ഞു, നൂറുൽ അമീൻ എ ജി തൃക്കരിപ്പൂർ 
ക്ലാസിന് നേതൃത്വംനൽകി.

ബ്ലോക്ക് പഞ്ചായത്ത് മെംബർ പി. അബ്ദുൽ കരീം, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം വി രാഘവൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കാവ്യ ടി വി,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുഞ്ഞാമിന സി, വാർഡ് മെമ്പർമാരായ മുഹമ്മദ് കുഞ്ഞി സുലൈമാൻ, നദീർ കൊത്തികാൽ, സി പി സുബൈർ, തെരുവത്തു മൂസ ഹാജി, മുബാറക് ഹസൈനാർ ഹാജി, എം.ബി.എം അഷറഫ്, പിടിഎ പ്രസിഡന്റ് ഷംസീർ ബി, ഫാറൂഖ് പി എം, രാജീവൻ പടിഞ്ഞാറേക്കര,
എം ഹമീദ് ഹാജി, ബഷീർ ജിദ്ദ ചിത്താരി, ഹമീദ് ചേരക്കാടത്ത്,
പി എം ഫൈസൽ, ഫസലുറഹ്മാൻ പ്രസംഗിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ