അപ്രഖ്യാപിത ഹര്‍ത്താല്‍; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

LATEST UPDATES

6/recent/ticker-posts

അപ്രഖ്യാപിത ഹര്‍ത്താല്‍; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് നവമാധ്യമങ്ങള്‍ വഴി വാര്‍ത്തകള്‍ പ്രചരിപ്പിച്ച് നടത്തിയ അപ്രഖ്യാപിത ഹര്‍ത്താലില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് നിരവധി പ്രദേശങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുകയുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് കേസ്. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി മോഹന്‍ദാസാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. സംഭവത്തില്‍ അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
ഹര്‍ത്താല്‍ ദിനത്തില്‍ ഏറ്റവുമധികം അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയത് മലബാറിലാണ്. ഇവിടെ നിന്നു മാത്രമായി 900ത്തില്‍ അധികം ആളുകളെ ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹര്‍ത്താലിന് എസ്ഡിപിഐയുടെ പങ്കുണ്ടെന്നും നവമാധ്യമങ്ങള്‍ വഴി ഹര്‍ത്താല്‍ ആഹ്വാനം നടത്തിയത് ഇവരാണെന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി.

Post a Comment

1 Comments

  1. Eee aavishyam illatha kaaryangalokke anveshikkunna samayath baakkiyulla kesukalellaam anueshich theerkkan nokkikkoode. :( FEELING PUCHAM.

    ReplyDelete