ജിദ്ദ: ദീർഘ കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന അൽ റിഹാബ് ഏരിയാ കെ എം സി സി പ്രസിഡണ്ടും കെഎംസിസി ജിദ്ദ കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റുമായ അബൂബക്കർ ഉദിനൂരിന് അയ്യറിഹാബ് ഏരിയ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി.
റിഹാബ് റസ്‌റ്ററന്റിൽ വെച്ചു ചേർന്ന യോഗം ആക്ടിങ് പ്രസിഡന്റ് റസാഖ് അധ്യക്ഷത വഹിച്ചു സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. അൻവർ ചേരങ്കൈ ,റസാക്ക് മാസ്റ്റർ,ഹസ്സൻ ബത്തേരി,ഷൗക്കത്ത് ഞാറക്കോടൻ,മജീദ് പുകയൂർ തുടങ്ങിയവർ സംസാരിച്ചു. കമ്മിറ്റിയുടെ സ്നേഹോപഹാരം അഹമ്മദ് പാളയാട്ട് അബൂബക്കർ ഉദിനൂരിന് സമ്മാനിച്ചു. ഒഴിവു വന്ന ഏരിയ കമ്മിറ്റി സ്ഥാനത്തു റഹൂഫ് ചെയർമാനായും ഷഫീഖ്,അബ്ദുള്ള പെരുമ്പ എന്നിവർ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.
ബീരാൻ സ്വാഗതം പറഞ്ഞു.
0 Comments