മെയ് 12 ശനിയാഴ്ച്ച കാഞ്ഞങ്ങാട് ഓർഫനേജ് ഹാളിലാണ് സെൻറർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ്, ഇന്ത്യ (സിജി)യുടെ ആഭിമുഖ്യത്തിൽ എജ്യുസമ്മിറ്റ് സംഘടിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി കരിയർ വിദഗ്ദരുടെ പ്രഭാഷണം, കരിയർ ലാബ്, കരിയർ ക്ലിനിക്, കരിയർ പ്രദർശനം, എംപ്ലോയ്മെന്റ്/പി.എസ്.സി റെജിസ്ട്രേഷൻ, എജ്യുടയിൻമെന്റ് തുടങ്ങിയ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നു.
ജില്ലാ കളക്ടർ, യൂണിവേർസിറ്റി വൈസ് ചാൻസലർ തടങ്ങിയ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ വെച്ച് എസ്.എസ്.എൽ.സി., പ്ളസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ പ്രതിഭകളെയും, കാസർഗോസ് ജില്ലയിൽ നിന്നും ഐ.എ.എസ് നേടി ജില്ലയുടെ അഭിമാനമായി മാറിയ വിഷ്ണു പ്രദീപിനെയും ആദരിക്കുന്നു.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക മോട്ടിവേഷൻ ക്ലാസും സംഘടിപ്പിക്കും.
നഗരങ്ങളിൽ കേന്ദ്രീകരിച്ച് മാത്രം നടത്തപ്പെടുന്ന ഇത്തരം എജ്യുസമ്മിറ്റ് പിന്നോക്ക ജില്ലയായ കാസർഗോഡിലെ വിദ്യാര്‍ത്ഥികൾക്ക് വേണ്ടിയും അതെ രീതിയിൽ സംഘടിപ്പിക്കുക എന്ന ദൗത്യമാണ് സിജി നിർവ്വഹിക്കുന്നത്.
രണ്ട് ദശാബ്ദമായി വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ ഒട്ടേറെ പഠന-ഗവേഷണങൾ നടത്തി കേരളത്തിലെ വിദ്യാർത്ഥികളുടെ ഉറ്റ മിത്രമായ സിജി അഭിമാനത്തോടെയാണ് ഈ വിദ്യാഭ്യാസ പ്രദർശനത്തിനും സെമിനാറിനും നേതൃത്തം നൽകുന്നത്.
നല്ല ഭാവി സ്വപ്നം കാണുനും അതിന് ഊടും പാവും നെയ്യാനും വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്ന എജ്യുസമ്മിറ്റ് ജില്ലയിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും നെഞ്ചിലേറ്റുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
0 Comments