നിര്‍ധനരായ നൂറ് കുടുംബങ്ങളിലേക്ക് റമളാനില്‍ പുതുവസ്ത്രങ്ങളെത്തിക്കാനൊരുങ്ങി ദയ ചാരിറ്റബിള്‍ സെന്റര്‍

നിര്‍ധനരായ നൂറ് കുടുംബങ്ങളിലേക്ക് റമളാനില്‍ പുതുവസ്ത്രങ്ങളെത്തിക്കാനൊരുങ്ങി ദയ ചാരിറ്റബിള്‍ സെന്റര്‍

കാഞ്ഞങ്ങാട്: ജീവകാരുണ്യ പ്രവർത്തനരംഗത്ത് നിറസാനിധ്യമായി നിലകൊള്ളുന്ന ദയ ചാരിറ്റബിള്‍ സെന്റര്‍ അജാനൂർ കടപ്പുറം ഈ വരുന്ന റംസാൻ മാസത്തിൽ നിര്‍ധനരായ നൂറ് കുടുംബങ്ങളിലേക്ക് പെരുന്നാള്‍ വസ്ത്രങ്ങള്‍ നല്‍കും. കാഞ്ഞങ്ങാട് പ്രദേശത്തെ തിരഞ്ഞെടുക്കപ്പെടുന്ന നൂറ് കുടുംബങ്ങളിലേക്കാണ് പുതുവസ്ത്രം എത്തിക്കാനുള്ള പദ്ധതി ദയ ചാരിറ്റബിള്‍ സെന്റര്‍ നടപ്പിലാക്കുന്നത്. അര്‍ഹരായവരെ കണ്ടെത്തി അവര്‍ക്ക് 'ലിബാസ് കാർഡ്' നല്‍കും. ഈ കാർഡ് ഉപയോഗിച്ച് ദയ ചാരിറ്റി നിർദേശിക്കുന്ന  കാഞ്ഞങ്ങാട്ടെ വസ്ത്രശാലയിൽ നിന്ന് പെരുന്നാള്‍ blog-post പുതുവസ്ത്രം സൗജന്യമായി വാങ്ങാം.

ലിബാസ് കാർഡിന്റെ വിതരണം റമളാൻ 10 ന് നടത്തുമെന്ന് ചെയർമാൻ എംഎം നാസർ, കൺവീനർ പിഎം സിദ്ദീഖ് എന്നിവർ അറിയിച്ചു. ലിബാസ് കാർഡിന് അർഹതപ്പെട്ടവർ ദയ ട്രഷറർ യു.വി ബഷീറുമായി (0091 9562 134 314) ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

Post a Comment

0 Comments