തുടര്‍ച്ചയായി 14ാം ദിവസവും ഇന്ധനവില കുറഞ്ഞു; ഇതുവരെ കുറഞ്ഞത് മൂന്നു രൂപയ്ക്കടുത്ത്

LATEST UPDATES

6/recent/ticker-posts

തുടര്‍ച്ചയായി 14ാം ദിവസവും ഇന്ധനവില കുറഞ്ഞു; ഇതുവരെ കുറഞ്ഞത് മൂന്നു രൂപയ്ക്കടുത്ത്

ന്യൂഡല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായ ഇന്ധന വില വര്‍ദ്ധനവിന് ശേ്ഷം തുടര്‍ച്ചയായി 14ാം ദിവസവും ഇന്ധനവില കുറഞ്ഞു. ഇന്ന് 15 പൈസയാണ് കുറഞ്ഞിരിക്കുന്നത്. മെയ് 29 മുതല്‍ തുടര്‍ച്ചയായി 14ാം ദിവസമാണ് വില കുറഞ്ഞിരിക്കുന്നത്. മേയില്‍ തുടര്‍ച്ചയായി 16 ദിവസങ്ങളില്‍ ഇത് ഉയര്‍ന്നിരുന്നു.

ഒരു ലിറ്റര്‍ പെട്രോളിന് 76.52 രൂപയും ഡീസലിന് ലിറ്ററിന് 67.95 രൂപയുമാണ് ഇന്നത്തെ വില. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ 19 മുതല്‍ 21 പൈസ വരെയാണ് വില കുറച്ചത്.

കൊല്‍ക്കത്തയില്‍ ലിറ്ററിന് 79.25 രൂപയും മുംബൈയില്‍ ലിറ്ററിന് 84.41 രൂപയും ചെന്നൈയില്‍ 79.48 രൂപയുമാണ് ഇന്നത്തെ പെട്രോള്‍ വില. ഒരു ലിറ്റര്‍ ഡീസലിന് കൊല്‍ക്കത്തയില്‍ 70.50 രൂപയും മുംബൈയില്‍ 72.35 രൂപയും ചെന്നൈയില്‍ 71.73 രൂപയും ആണ്. മേയ് 30 ന് ലിറ്ററിന് ഒരു പൈസയോളം കുറച്ചതിന് ശേഷം ഇന്ധനവില കുറയുകയായിരുന്നു.

Post a Comment

1 Comments