കണ്ണൂർ വിമാനത്താവളം: കാലിബ്രേഷൻ വിമാന പരിശോധന വിജയകരം

LATEST UPDATES

6/recent/ticker-posts

കണ്ണൂർ വിമാനത്താവളം: കാലിബ്രേഷൻ വിമാന പരിശോധന വിജയകരം

കണ്ണൂർ:  എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ കാലിബ്രേഷൻ വിമാനം ഉപയോഗിച്ചു നടത്തിയ ക്ഷമതാ പരിശോധന വിജയകരം. ബീച്ച് ക്രാഫ്റ്റ് വിഭാഗത്തിലെ ബി 350 എന്ന ചെറുവിമാനം ഉപയോഗിച്ചാണ് വിമാനത്താവളത്തിൽ സ്ഥാപിച്ച ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം (ഐഎൽഎസ്) ഉൾപ്പെടെയുള്ള വിവിധ ഉപകരണങ്ങളുടെ പരിശോധന നടത്തിയത്. എയർപോർട്ട് അതോറിറ്റി അസിസ്റ്റന്റ് ജനറൽ മാനേജർ എൽ.എൻ.പ്രസാദ്, പൈലറ്റുമാരായ സഞ്ജീവ് കശ്യപ്, ദീക്ഷിത്, എയർക്രാഫ്റ്റ് ടെക്നീഷ്യന്മാരായ നിഥിൻ പ്രകാശ്, സുധീർ ദെഹിയ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാലാണ് പരിശോധന ഇന്നത്തേക്കു നീണ്ടത്.

കിയാൽ എക്സിക്യുട്ടീവ് ഡയറക്ടർ കെ.പി.ജോസ്, എയർട്രാഫിക് കൺട്രോൾ ഡപ്യുട്ടി ജനറൽ മാനേജർ ജി. പ്രദീപ് കുമാർ, ടീം അംഗങ്ങളായ കിരൺ ശേഖർ, എസ്.എൽ,വിഷ്ണു, നിധിൻ ബോസ്, കമ്മ്യൂണിക്കേഷൻ, നാവിഗേഷൻ, സർവൈലൻസ് ടീം അംഗങ്ങളായ മുരളീധരൻ, എം.കെ.മോഹനൻ, ടിജോ ജോസഫ്, ജാക്സൺ പോൾ, മീന ബെന്നി, ഓപറേഷൻസ് വിഭാഗം സീനിയർ മാനേജർ ബിനു ഗോപാൽ, മാനേജർ ബിജേഷ്, ചീഫ് സെക്യൂരിറ്റി ഓഫിസർ വേലായുധൻ മണിയറ, ഫയർ ആൻഡ് റസ്ക്യു വിഭാഗം മാനേജർ ഇ.ഷൗക്കത്തലി തുടങ്ങിയവർ ചേർന്നാണ് എയർപോർട്ട് അതോറിറ്റി സംഘത്തെ യാത്രയാക്കിയത്.

ഗ്ലൈഡ് പാത്ത്, വിവിധ സിഗ്നൽ ലൈറ്റുകൾ, ലോക്കലൈസർ തുടങ്ങിയ ഉപകരണങ്ങളുടെ ക്ഷമതയും സംഘം പരിശോധിച്ചു. രണ്ടുദിവസങ്ങളിലായി വിവിധ ഉയരത്തിൽ കണ്ണൂർ വിമാനത്താവളത്തിനു ചുറ്റും അഞ്ചുമണിക്കൂറോളമാണ് ഇവർ വിമാനം പറത്തിയത്. സാങ്കേതിക മികവിൽ മാത്രമല്ല, ആകാശത്തുനിന്നുള്ള  കാഴ്ചയിലും കണ്ണൂർ വിമാനത്താവളം അതിമനോഹരമാണെന്നു സംഘം അഭിപ്രായപ്പെട്ടു.

ഡൽഹിയിലെത്തിയശേഷം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും റിപ്പോർട്ട് നൽകും. തുടർന്ന് അന്തിമ പരിശോധനയ്ക്കായി ഡിജിസിഎ സംഘം കണ്ണൂരിലെത്തും

Post a Comment

1 Comments