അണ്ടര്‍ 16 ഏഷ്യാകപ്പ് ഫുട്ബോളിന്‍റെ ക്വാട്ടര്‍ ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി. എതിരില്ലാത്ത ഒരു ഗോളിന് ദക്ഷിണ കൊറിയയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇതോടെ ആദ്യ സെമിഫൈനലെന്ന ചരിത്രനേട്ടത്തിനൊപ്പം അണ്ടർ-17 ലോകകപ്പിനുള്ള യോഗ്യതയുമാണ് ഇന്ത്യക്ക് നഷ്ടമായത്.
മത്സരത്തിലുടനീളം തങ്ങളുടെ ആധിപത്യം ദക്ഷിണ കൊറിയ നിലനിര്‍ത്തിയിരുന്നു. സമനിലയില്‍ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം അറുപത്തിയെട്ടാം മിനിറ്റില്‍ ജോങ്ങിന്‍റെ ഗോളിലൂടെ കൊറിയ തിരിച്ച് വരികയായിരുന്നു.
0 Comments