കോട്ടയം: ബിഷപിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ അപമാനിച്ച് സംസാരിച്ചതിന് പി.സി. ജോർജ്ജ് എം.എൽ.എക്കെതിരെ കോട്ടയം കുറവിലങ്ങാട് പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. കന്യാസ്ത്രീയുടെ കുടുംബം നൽകിയ പരാതിയിലാണ് കേസെടുത്തത്.
വാർത്താസമ്മേളനത്തിലാണ് പി.സി. ജോർജ്ജ് കന്യാസ്ത്രീയെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയത്. ഇത് വിവാദമായപ്പോർ തെൻറ പരാമർശത്തിലെ ചില പദങ്ങൾ പിൻവലിക്കുന്നതായി അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ മറ്റ് ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
0 Comments