പ്രളയം; പമ്പുകൾ അടച്ചിടുമെന്ന പ്രചാരണം തെറ്റ്, നടപടിക്ക് സർക്കാർ

പ്രളയം; പമ്പുകൾ അടച്ചിടുമെന്ന പ്രചാരണം തെറ്റ്, നടപടിക്ക് സർക്കാർ



തിരുവനന്തപുരം∙ മഴക്കെടുതികളോടും പ്രളയത്തിനോടും പോരാടിക്കൊണ്ടിരിക്കുമ്പോള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു ജനങ്ങളെ ഭീതിയിലാക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നാഷനല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട്‌ 2005ലെ സെക്‌ഷന്‍ 54 പ്രകാരം ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

അടുത്ത 3 ദിവസങ്ങളില്‍ കേരളമാകെ വൈദ്യുതി മുടങ്ങുമെന്നും പെട്രോള്‍ പമ്പുകള്‍ അവധി ആയിരിക്കുമെന്നുമെല്ലാം സമൂഹമാധ്യമങ്ങളിൽ വ്യാപകപ്രചാരണമുണ്ട്. ഇത്തരത്തില്‍ യാതൊരു അറിയിപ്പും അധികൃതര്‍ ഇതുവരെ നല്‍കിയിട്ടില്ല. സർക്കാർ‍തലത്തിൽ സ്ഥിരീകരണമില്ലാത്ത യാതൊരു വിധ സന്ദേശങ്ങളും പ്രചരിപ്പിക്കാതെയിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

0 Comments