ചെങ്കല്‍ ലോറി പാലത്തിന്റെ കൈവരി തകര്‍ത്ത് തോട്ടിലേക്ക് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരുക്ക്
Thursday, February 06, 2020
കാഞ്ഞങ്ങാട്; ചെങ്കല്ല് കയറ്റി പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് തോട്ടിലേക്ക് മറിഞ്ഞു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. കാഞ്ഞിരപ്പൊയില്‍ സ്വദേശികളായ ലോറി ഡ്രൈവര്‍ സുമേഷ്(28), സഹായി കൃപേഷ്(25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് കോട്ടപ്പാറ-വെള്ളൂട റോഡിലാണ് അപകടമുണ്ടായത്. ചെങ്കല്ലുമായി പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് വാഴക്കോട് തോട്ടിലേക്ക് മറിയുകയായിരുന്നു.
0 Comments