മദ്യവേട്ടക്കെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിച്ചു; എട്ട് പേര്‍ക്കെതിരെ കേസ്
Thursday, February 06, 2020
കാസര്‍കോട്: മദ്യവേട്ടക്കെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിച്ചു.ബുധനാഴ്ച ഉച്ചയോടെ നെല്ലിക്കുന്ന് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപത്താണ് സംഭവം.ഇവിടെ കര്‍ണാടകയില്‍ നിന്നും എത്തിക്കുന്ന മദ്യം അനധികൃതമായി വില്‍പ്പന നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജനാര്‍ദ്ദനന്റെ നേതൃത്വത്തിലെത്തിയ എക്‌സൈസ് സംഘം 70 കുപ്പി കര്‍ണാടക വിദേശമദ്യം പിടിച്ചെടുക്കുകയായിരുന്നു. വില്‍പ്പനക്കാരനെ പിടികൂടാനുള്ള ശ്രമത്തിനിടെ എക്‌സൈസ് സംഘത്തെ സംഘടിതമായി ആക്രമിക്കുകയായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ പരാതിയില്‍ രാമു, സഹോദരന്‍ രാജേഷ്, ലക്ഷമണന്‍, ഉദയന്‍ തുടങ്ങി കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, അക്രമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കാസര്‍കോട് പോലീസ് കേസെടുത്തു.
0 Comments