കോഴിക്കോട്: സി.പി.എം പഞ്ചായത്തംഗത്തിനെതിരെ ആരോപണം ഉന്നയിച്ച വീട്ടമ്മയുടെ പെൻഷൻ റദ്ദാക്കി. കോഴിക്കോട് ചേമഞ്ചേരിയിലെ വീട്ടമ്മയുടെ പെൻഷനാണ് അർഹതയില്ലെന്ന് കണ്ടെത്തി റദ്ദാക്കിയത്. ഇവർ പഞ്ചായത്തിൽ സ്ഥിരതാമസമല്ലെന്നാണ് പഞ്ചായത്തധികൃതർ പറയുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു.തന്റെ രണ്ടു മാസത്തെ പെൻഷൻ സി.പി.എം അംഗം വ്യാജ ഒപ്പിട്ട് തട്ടിയെടുത്തെന്നായിരുന്നു വീട്ടമ്മയുടെ പരാതി.