വിദേശങ്ങളിലും രാജ്യത്തെ മറ്റു ചില സംസ്ഥാനങ്ങളിലുമുള്ളതുപോലെ കേരളത്തിലും പോലീസ് സ്‌റ്റേഷനുകളില്‍ ജനങ്ങള്‍ക്കു നിയമസഹായം ലഭ്യമാക്കാന്‍ സംവിധാനം. ഇതിനായി സ്‌റ്റേഷനുകളില്‍ അഭിഭാഷകരെ നിയോഗിക്കും. ക്രൈംബ്രാഞ്ച് ഐ.ജി: എസ്. ശ്രീജിത്ത് തയാറാക്കിയ നിയമസഹായരൂപരേഖ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ഉടന്‍ സമര്‍പ്പിക്കും. നിയമസങ്കീര്‍ണതകള്‍ മനസിലാക്കിക്കൊടുക്കുകയല്ലാതെ, ഇവര്‍ വാദിക്കോ പ്രതിക്കോ വേണ്ടി കോടതിയില്‍ ഹാജാരാകാന്‍ പാടില്ലെന്ന വ്യവസ്ഥ രൂപരേഖയിലുണ്ട്.
സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയാണു പദ്ധതിക്കു മുന്‍െകെയെടുക്കുന്നത്. അഭിഭാഷകന്റെ പേരും ഫോണ്‍ നമ്പരും സ്‌റ്റേഷനില്‍ പ്രദര്‍ശിപ്പിക്കും. ചോദ്യംചെയ്യാന്‍ വിളിപ്പിക്കപ്പെടുന്നവര്‍ക്കും അഭിഭാഷകന്റെ സേവനം ലഭ്യമാകും. സാധാരണക്കാര്‍ക്കു ഭയമില്ലാതെ പോലീസിനെ സമീപിക്കാന്‍ പുതിയ സംവിധാനം സഹായകമാകുമെന്നാണു വിലയിരുത്തല്‍. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ പാനലിലുള്ള അഭിഭാഷകരെയാകും നിയോഗിക്കുക. ഇവരുടെ ചുമതലകള്‍ താഴെപ്പറയുന്നു:
* ചോദ്യംചെയ്യാന്‍ വിളിപ്പിക്കപ്പെട്ട വ്യക്തിക്കെതിരായ ആരോപണങ്ങള്‍ വിലയിരുത്തും.
* ആരോപിക്കപ്പെടുന്ന കുറ്റവും ചോദ്യംചെയ്യലിനു വിളിപ്പിച്ച സാഹചര്യവും വിശദീകരിക്കും.
* എല്ലാ നിയമോപദേശവും നല്‍കും.
* പോലീസ് നിയമപരമായി ചോദ്യംചെയ്യുന്നതില്‍ ഇടപെടുകയോ തടസപ്പെടുത്തുകയോ ചെയ്യില്ല.
* അനാവശ്യമായി അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായാല്‍ ഇടപെട്ട് നിയമവശങ്ങള്‍ വിശദീകരിക്കും.
* കേസിന്റെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പോലീസിനും നിയമോപദേശം നല്‍കും.
* പ്രതി വിദേശിയെങ്കില്‍ നയതന്ത്രതലത്തില്‍ അറിയിക്കാന്‍ പോലീസിനോടു നിര്‍ദേശിക്കും.
* ആവശ്യമെങ്കില്‍ പരിഭാഷകനെ ഏര്‍പ്പെടുത്തും. ചെലവ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി വഹിക്കും.
* സ്ത്രീകളെ ചോദ്യംചെയ്യാന്‍ സ്‌റ്റേഷനിലേക്കോ താമസസ്ഥലത്തല്ലാതെ മറ്റൊരിടത്തേക്കോ വിളിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കും.
* കുട്ടികള്‍ക്കു ജുവെനെല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള അവകാശസംരക്ഷണത്തിനു നടപടി െകെക്കൊള്ളും.
* പോലീസ് സ്‌റ്റേഷനില്‍നിന്നു ജാമ്യം ലഭിക്കാവുന്ന കുറ്റമെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കും.
* അറസ്റ്റിലായ വ്യക്തിയുടെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ബന്ധപ്പെടാന്‍ സൗകര്യമൊരുക്കും.