വനിതാ സഖാക്കളോടുള്ള ചില പുരുഷനേതാക്കന്മാരുടെ സമീപനം മോശം; വിമര്‍ശനവുമായി മന്ത്രി ബിന്ദു

വനിതാ സഖാക്കളോടുള്ള ചില പുരുഷനേതാക്കന്മാരുടെ സമീപനം മോശം; വിമര്‍ശനവുമായി മന്ത്രി ബിന്ദു

കൊച്ചി: വനിതാ നേതാക്കളോടുള്ള ചില പുരുഷനേതാക്കന്മാരുടെ സമീപനം മോശമെന്ന് മന്ത്രി ആര്‍ ബിന്ദു. സിപിഎം സംസ്ഥാനസമ്മേളനത്തിലാണ് മന്ത്രി വിമര്‍ശനം ഉന്നയിച്ചത്. മോശം സമീപനത്തിനെതിരായ പരാതി പലപ്പോഴും പാര്‍ട്ടി ഗൗരവത്തോടെ പരിഗണിക്കുന്നില്ല. പരാതിക്കാര്‍ക്ക് അവഗണന നേരിടേണ്ടി വരികയും ചെയ്യുന്നുവെന്ന് ആര്‍ ബിന്ദു പറഞ്ഞു. 

വളരെ ഖേദത്തോടെയാണ് ഇക്കാര്യം പറയേണ്ടി വരുന്നത്. ബ്രാഞ്ച് സെക്രട്ടറിമാരായി വനിതകള്‍ വന്നയിടത്തും പുരുഷാധിപത്യം തുടരുകയാണെന്നും ബിന്ദു പറഞ്ഞു. ആലപ്പുഴയില്‍ നിന്നുള്ള ഒരു നേതാവും സമാനമായ പരാതി സമ്മേളനത്തില്‍ ഉന്നയിച്ചതായി റിപ്പോര്‍ട്ടുണ്ട്. 


പട്ടയമേളയുടെ പേരില്‍ റവന്യൂ വകുപ്പില്‍ പണപ്പിരിവ് നടക്കുകയാണെന്ന് ഇടുക്കിയില്‍ നിന്നുള്ള നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു. മുന്നണിയുടെ ഗുണം സിപിഐ അനുഭവിക്കുമ്പോള്‍, പല വിഷയത്തിലും സിപിഐ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു എന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. 


സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാംദിനമായ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരള വികസന രേഖയിന്മേലുള്ള ചര്‍ച്ചയാണ് ഇന്നു നടക്കുക. അഞ്ചുമണിക്കൂര്‍ സമയമാണ് ചര്‍ച്ചയ്ക്ക് അനുവദിച്ചിട്ടുള്ളത്. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്ക്ക് വൈകീട്ട് കോടിയേരി മറുപടി നല്‍കും.

Post a Comment

0 Comments