വർണ്ണക്കുടകൾ ചൂടി കുരുന്നുകൾ സ്‌കൂളിലേക്ക് ; വർണ്ണാഭമായി മുക്കൂട് സ്‌കൂളിലെ പ്രവേശനോത്സവം

LATEST UPDATES

6/recent/ticker-posts

വർണ്ണക്കുടകൾ ചൂടി കുരുന്നുകൾ സ്‌കൂളിലേക്ക് ; വർണ്ണാഭമായി മുക്കൂട് സ്‌കൂളിലെ പ്രവേശനോത്സവം

 



അജാനൂർ : വർണ്ണക്കുടകൾ ചൂടി കുരുന്നുകൾ , തലയിൽ വർണ്ണാഭമായ തൊപ്പികൾ , കയ്യിൽ വിവിധ നിറങ്ങളിലുള്ള ബലൂണുകൾ , കൊഴുപ്പ് കൂട്ടാൻ ചെണ്ട മേളക്കാരുടെ അകമ്പടി , രക്ഷിതാക്കളുടെ കൈകൾ പിടിച്ച് കുരുന്നുകൾ സ്‌കൂളിന്റെ അങ്കണത്തിലേക്ക് നടന്നപ്പോൾ കണ്ടു നിന്നവർക്ക് കണ്ണിന് കുളിർമ്മയേകുന്ന കാഴ്ചയായി മാറി മുക്കൂട് ഗവ എൽ പി സ്‌കൂളിലെ പ്രവേശനോത്സവം . 


വാർഡ് മെമ്പർഎം ബാലകൃഷ്ണൻ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു . പിടിഎ പ്രസിഡന്റ് റിയാസ് അമലടുക്കം അധ്യക്ഷം വഹിച്ച ചടങ്ങിന് ധനുഷ് മാഷ് സ്വാഗതവും , സുജിത ടീച്ചർ നന്ദിയും പറഞ്ഞു . ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം ജി പുഷ്പ , വാർഡ് മെമ്പർ ഹാജിറ സലാം , ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ് ഭാരവാഹികളായ എം ബി ഹനീഫ , ഗോവിന്ദൻ നമ്പൂതിരി , അജാനൂർ ലയൺസ് ക്ലബ് ഭാരവാഹികളായ സുനിൽ രാജ് , സി പി സുബൈർ , സുകുമാരൻ പൂച്ചക്കാട് , ഖിദ്മത്തുൽ ഇസ്ലാം ചാരിറ്റി സെന്റർ ഭാരവാഹികളായ ഫൈസൽ മുക്കൂട് , മുഹമ്മദ് കുഞ്ഞി മീത്തൽ , എസ്എഫ്ഐ കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അനീഷ് ചിത്താരി , ഡിവൈ എഫ് ഐ കുന്നത്ത്ക്കടവ് യൂണിറ്റ് സെക്രട്ടറി അഭിലാഷ് , ഐഎൻഎൽ പ്രതിനിധി ഹമീദ് മുക്കൂട് തുടങ്ങിയവർ സംസാരിച്ചു . 


സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും സന്നദ്ധ സംഘടനകളും പിടിഎ കമ്മിറ്റിയും , സ്റ്റാഫ് അംഗങ്ങളും ചേർന്ന് നൽകിയ പഠനോപകരണങ്ങൾ പ്രതിനിധികൾ കുട്ടികൾക്ക് വിതരണം ചെയ്തു . 


സ്‌കൂൾ പി.ടി.എ കമ്മിറ്റി , സ്റ്റാഫ് കമ്മിറ്റി , ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ് , അജാനൂർ ലയൺസ് ക്ലബ്, ഖിദ്മത്തുൽ ഇസ്ലാം ചാരിറ്റി സെന്റർ, ഡി.വൈ.എഫ്.ഐ , എസ്.എഫ്.ഐ , ഐ.എൻ.എൽ തുടങ്ങിയവരാണ് സ്‌കൂളിലെ കുട്ടികൾക്ക് മുഴുവനും ആവശ്യമായിട്ടുള്ള പഠനോപകരണങ്ങൾ സംഭാവന ചെയ്തത്  . ഒരു കാലത്ത് അടച്ചു പൂട്ടൽ ഭീഷണി നേരിട്ട മുക്കൂട് ഗവ എൽ പി സ്‌കൂൾ മുക്കൂട് സ്‌കൂൾ മികവിലേക്ക് , കുട്ടികൾ മുക്കൂട് സ്‌കൂളിലേക്ക് എന്ന ക്യാമ്പയിനുമായി മുന്നോട്ട് പോയപ്പോൾ ഈ അധ്യയന വർഷം നൂറ്റി അമ്പത്തില്പരം കുട്ടികളാണ് വിദ്യാലയത്തിൽ പഠിക്കുന്നത് . 

ഒരു കാലത്ത് അടച്ചു പൂട്ടൽ ഭീഷണി നേരിട്ട മുക്കൂട് ഗവ എൽ പി സ്‌കൂൾ മുക്കൂട് സ്‌കൂൾ മികവിലേക്ക് , കുട്ടികൾ മുക്കൂട് സ്‌കൂളിലേക്ക് എന്ന ക്യാമ്പയിനുമായി മുന്നോട്ട് പോയപ്പോൾ ഈ അധ്യയന വർഷം നൂറ്റി അമ്പത്തില്പരം കുട്ടികളാണ് വിദ്യാലയത്തിൽ പഠിക്കുന്നത് . കഴിഞ്ഞ മാസം സ്‌കൂളിൽ നടത്തിയ വാർഷികാഘോഷവും പ്രഥമദ്ധ്യാപകനുള്ള യാത്രയയപ്പും സംസ്ഥാന തലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

Post a Comment

0 Comments