മുസ്ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിര ഫണ്ട്‌ സമാഹരണം ; ജില്ലാ നേതാക്കൾ അജാനൂരിൽ പര്യടനം നടത്തി

മുസ്ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിര ഫണ്ട്‌ സമാഹരണം ; ജില്ലാ നേതാക്കൾ അജാനൂരിൽ പര്യടനം നടത്തി




അജാനൂർ : മുസ്ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിര ഫണ്ട്‌ സമാഹരണ പ്രചരണത്തിന്റെ ഭാഗമായി ജില്ലാ നേതാക്കൾ അജാനൂർ പഞ്ചായത്തിൽ പര്യടനം നടത്തി. മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി അധ്യക്ഷത വഹിച്ചു.  ജില്ലാ പ്രസിഡണ്ട്‌ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ ഓഫീസ് നിർമ്മാണ ഫണ്ട്‌ ശേഖരണ ക്യാമ്പയിൻ പ്രവർത്തനം കാര്യക്ഷമമാക്കി പാർട്ടിയുടെയും പോഷക സംഘനകളും ഫെബ്രുവരി 25നകം മെമ്പർഷിപ്പിന് 200രൂപ അനുപാതികമായി അവരവരുടെ ക്വാട്ട പൂർത്തീകരിക്കാൻ മുഴുവൻ നേതാക്കളും പ്രവർത്തകരും കർമ്മ രംഗത്തിറങ്ങണമെന്ന് മാഹിൻ ഹാജി അഭ്യർത്ഥിച്ചു. ജനറൽ സെക്രട്ടറി ബഷീർ ചിത്താരി സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ കെ.ഇ.എ.ബക്കർ,അഡ്വ എൻ.എ.ഖാലിദ്,വൺഫോർ അബ്ദുൽ റഹിമാൻ,എ.ജി.സി.ബഷീർ,എ.ബി.ഷാഫി,ടി.സി.എ.റഹ്‌മാൻ, പഞ്ചായത്ത് ജില്ലാ കോ-ഓഡിനേറ്റർ മുംതാസ് സമീറ,മണ്ഡലം ഭാരവാഹികളായ ബഷീർ വെള്ളിക്കോത്ത്,കെ.കെ.ബദറുദീൻ,തെരുവത്ത് മൂസ ഹാജി,പി.എം.ഫാറൂഖ്,ഹമീദ് ചേരെക്കാടത്ത്,എ.പി.ഉമർ,എ.ഹമീദ് ഹാജി,സി.മുഹമ്മദ്‌ കുഞ്ഞി,കുഞ്ഞബ്ദുള്ള കൊളവയൽ,പഞ്ചായത്ത് ഭാരവാഹികളായ ഹസൈനാർ മുക്കൂട്,മുഹമ്മദ്‌ കുഞ്ഞി കപ്പണക്കാൽ,ഖാലിദ് അറബിക്കാടത്ത്,ശംസുദ്ധീൻ മാട്ടുമ്മൽ,പി.പി.അബ്ദുൽ റഹിമാൻ,മുല്ലക്കോയ തങ്ങൾ,ജംഷീദ് കുന്നുമ്മൽ,ആസിഫ് ബദർ നഗർ,ആയിഷാ ഫർസാന,ഷീബാ ഉമർ,അബൂബക്കർ മാണിക്കോത്ത്,കെ.കെ.അബ്ദുള്ള ഹാജി,ശുക്കൂർ പള്ളിക്കാടത്ത്,സി.എച്ച്.സുലൈമാൻ ഹാജി,പി.കുഞ്ഞബ്ദുള്ള ഹാജി,സി.എച്ച്.മുഹമ്മദ്‌ കുഞ്ഞി,താഹ മാട്ടുമ്മൽ,പി.അബൂബക്കർ ഹാജി,കെ.കെ.അഷറഫ് മുക്കൂട്,സി.കെ.ഇർഷാദ്,സി.എച്ച്.ഹംസ,ഇബ്രാഹിം ആവിക്കൽ,സലാം പാലക്കി,മുഹമ്മദ്‌ സുലൈമാൻ,സൺലൈറ്റ് അബ്ദുൽ റഹിമാൻ ഹാജി, മട്ടൻ മുഹമ്മദ്‌ കുഞ്ഞി,മട്ടൻ മൊയ്‌ദീൻ കുഞ്ഞി,മജീദ് ലീഗ്,സുബൈർ റെയിൽക്കര തുടങ്ങി പ്രവർത്തക സമിതി അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു.കെ.എം.മുഹമ്മദ്‌ കുഞ്ഞി നന്ദി പറഞ്ഞു.

Post a Comment

0 Comments