കാസർകോട് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ നേരിട്ട് നടത്തിയ റെയ്ഡിൽ അനധികൃതമായി മണൽ കടത്തുകയായിരുന്ന ഒരു 'ലോറിയും പുഴ മണലും മണൽ കടത്തുന്നതിന് ഉപയോഗിച്ചിരുന്ന ഡ്രൈവർ യു അബ്ദുൾ ഖാദറിൻ്റെ മൊബൈൽ ഫോണുംപിടികൂടി KL14K 1682 നമ്പർ ലോറിയാണ് പിടിച്ചെടുത്തത്. ഞായറാഴ്ച രാവിലെ കയ്യാർ ഗ്രൂപ്പ് കൂടാൽമെർക്കള വില്ലേജിലെ ചേവാർ റോഡിലാണ് മണൽ പിടികൂടിയത്. അനധികൃത ചെങ്കൽ ഖനനവും മണൽക്കടത്തും തടയുന്നതിന് ജില്ലാകളക്ടറുടെ നേതൃത്വത്വത്തിൽ നടത്തിവരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് പരിശോധന . ശനിയാഴ്ച മഞ്ചേശ്വരം താലൂക്കിൽ ആറ് വാഹനങ്ങൾ പിടികൂടിയിരുന്നു
ജില്ലയിൽ എല്ലായിടത്തും അനധികൃത മണൽക്കടത്തും ചെങ്കൽ ഖനനവും ഉൾപ്പടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശനനടപടി തുടരുമെന്ന് ജില്ല കളക്ടകെ. ഇമ്പശേഖർ അറിയിച്ചു
0 Comments