യുവാവിന്റെ മരണത്തില്‍ ദുരൂഹത; സഹോദരന്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി

LATEST UPDATES

6/recent/ticker-posts

യുവാവിന്റെ മരണത്തില്‍ ദുരൂഹത; സഹോദരന്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിമഞ്ചേശ്വരം : സഹോദരന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് യുവാവ് പൊലീസില്‍ പരാതി നല്‍കി. വൊര്‍ക്കാടി, മജീര്‍പള്ളം, ബെദിയാറിലെ മുഹമ്മദിന്റെ മകന്‍ അഷ്റഫി(44)ന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചാണ് സഹോദരന്‍ ഇബ്രാഹിം കാസര്‍കോട് ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയത്. മരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതിനായി പരാതി മഞ്ചേശ്വരം പൊലീസിന് കൈമാറി.

മെയ് ആറിന് രാവിലെയാണ് അഷ്റഫിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്ന നിലയില്‍ മൃതദേഹം ഖബറടക്കുകയും ചെയ്തു. ഈ സമയത്ത് അഷ്റഫിന്റെ സഹോദരന്‍ ഇബ്രാഹിം പൂനയില്‍ ആയിരുന്നു. അതിനാല്‍ ഖബറടക്കത്തിന് എത്തിയിരുന്നില്ല. പിന്നീട് നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മരണത്തില്‍ സംശയം തോന്നിയതെന്ന് പരാതിയില്‍ പറഞ്ഞു.

Post a Comment

0 Comments