കുമ്പളയിൽ കണ്ടൈനർ ലോറി വൈദ്യുതി ലൈനിൽ തട്ടി ലൈൻ പൊട്ടി വീണു; ഒഴിവായത് വൻദുരന്തം

LATEST UPDATES

6/recent/ticker-posts

കുമ്പളയിൽ കണ്ടൈനർ ലോറി വൈദ്യുതി ലൈനിൽ തട്ടി ലൈൻ പൊട്ടി വീണു; ഒഴിവായത് വൻദുരന്തംകണ്ടെയ്നർ ലോറിയുടെ ക്യാബിൻ തട്ടി വൈദ്യുതി ലൈൻ പൊട്ടി വീണു. കുമ്പള റെയിൽവേ സ്റ്റേഷൻ റോഡിലെ പലചരക്ക് കടയ്ക്കടുത്തായിരുന്നു അപകടം. ഇലക്ട്രിക് ലൈൻ പൊട്ടിവീഴുന്നത് കണ്ടു കടക്കടുത്തു നിന്ന ആൾക്കൂട്ടം ഓടി രക്ഷപെട്ടതുകൊണ്ട് വൻദുരന്തം ഒഴിവായി. നാട്ടുകാർ വിവരം ഉടൻ വൈദ്യുതി വകുപ്പ് അധികൃതരെ അറിയിച്ചു. സ്ഥലത്തു പാഞ്ഞെത്തിയ വൈദ്യുതി വിഭാഗം റെയിൽവേ സ്റ്റേഷൻ റോഡിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. ലോറി വൈദ്യുതി കമ്പിയിൽ കുരുങ്ങി കിടക്കുകയാണ്.

മംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് ചരക്കുമായെത്തിയ കണ്ടെയ്നർ ലോറി ചരക്കിറക്കി മടങ്ങുന്നതുനിടയിലാണ് അപകടം. വൈദ്യുതി തൂൺ ഒരു ഭാഗത്തു താഴ്ന്നു കിടന്നതായി പറയുന്നുണ്ട്.

Post a Comment

0 Comments