ഇന്നും നാളെയും ഇടിമിന്നലിനും മഴയ്ക്കും സാധ്യത

ഇന്നും നാളെയും ഇടിമിന്നലിനും മഴയ്ക്കും സാധ്യത




കാസര്‍കോട്: ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഇടിമിന്നലിനും ഒറ്റപ്പെട്ട ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പു മുന്നറിയിച്ചു. 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നു അറിയിപ്പില്‍ പറയുന്നു.

ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടു കഴിഞ്ഞാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കു മാറണം. ജനലും വാതിലും അടച്ചിടണം. ജനലിനും വാതിലിനുമടുത്ത് നില്‍ക്കരുതെന്നും ഭിത്തിയിലും തറയിലും സ്പര്‍ശിക്കരുതെന്നും അറിയിപ്പില്‍ പറഞ്ഞു. ഇടിമിന്നല്‍ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്. ഇത്തരം സമയങ്ങളില്‍ വൃക്ഷങ്ങള്‍ക്കു ചുവട്ടില്‍ നില്‍ക്കുകയോ വാഹനങ്ങള്‍ വൃക്ഷങ്ങള്‍ക്കു ചുവട്ടില്‍ പാര്‍ക്കു ചെയ്യുകയോ ചെയ്യരുത്.

Post a Comment

0 Comments