കാഞ്ഞങ്ങാട്: പഴയകടപ്പുറം മുഹ്‌യിദ്ദീൻ ജമാഅത്ത് കമ്മിറ്റിയും ആലംപാടി ഉസ്‌താദിൻ്റെ ശിഷ്യ കൂട്ടായ്‌മ മനാറുൽ ഉലൂമും സംയുക്തമായി സംഘടി പ്പിക്കുന്ന ശൈഖുനാ ആലംപാടി ഉസ്‌താദിൻ്റെ 14-ാം ആണ്ട് മൗലിദും മതപ്രഭാഷണവും അനുസ്‌മരണ സമ്മേളനവും ഈമാസം 19,20 ചൊവ്വ,ബുധൻ ദിവസങ്ങളിൽ പഴയകടപ്പുറം ആലംപാടി ഉസ്‌താദ് മഖാം അങ്കണത്തിൽ നടക്കും.
19 ചൊവ്വ വൈകിട്ട് 4.30 സ്വാഗതസംഘം ചെയർമാൻ പി.കെ മഹ്‌മൂദ് ഹാജി പതാക ഉയർത്തും. 7.15ന് ശൈഖുനാ മഞ്ഞനാടി ഉസ്‌താദ് മഖാം സിയാറത്തിന് സയ്യിദ് ജലാലുദ്ദീൻ തങ്ങൾ ആദൂർ നേതൃത്വം നൽകും. 7.30ന് ഹംസ മിസ്ബാഹി ഓട്ടപ്പടവ് മതപ്രഭാഷണം നടത്തും. ജമാഅത്ത് സെക്രട്ടറി പി കെ അബൂബക്കർ ഹാജി സ്വാഗതം പറയും. പ്രസിഡന്റ് കെ പി അബ്ദുൽ ഖാദിർ സഖാഫി അധ്യക്ഷത വഹിക്കും. സയ്യിദ് ഹസനുൽ അഹ്‌ദൽ തങ്ങൾ ഉദ്ഘാടനം ചെയ്യും. മുദർരിസ് ഹാഫിള് ഉനൈസ് സഖാഫി ആമുഖ പ്രഭാഷണം നടത്തും. കാടാച്ചിറ അബ്ദർറഹ്‌മാൻ മുസ്‌ലിയാർ,വി.സി അബ്ദുല്ല സഅദി,അബ്ദുൽഖാദിർ സഖാഫി ആറങ്ങാടി,എം.അബ്ദുർറഹ്‌മാൻ സഖാഫി,ശറഫുദ്ദീൻ സഖാഫി,എം കെ അബൂബക്കർ ഹാജി,എം.കെ അബ്ദുല്ല മുസ്‌ലിയാർ,അബ്ദുൽ അസീസ് എസ്.കെ,പി.എ അബ്ദുസ്സ്വമദ് തുടങ്ങിയവർ പ്രസംഗിക്കും. എം. കെ മഹ്‌മൂദ് നന്ദി പറയും.
20 ബുധൻ രാവിലെ 9 മണിക്ക് ആലംപാടി ഉസ്‌താദ് മഖാം സിയാറത്ത്, ഖത്മുൽ ഖുർആൻ.സയ്യിദ് അബ്ദുർറഹ്‌മാൻ ഇബ്ൻ ശൈശേഖ് തങ്ങൾ നേതൃത്വം നൽകും. 10 മണിക്ക് മൗലിദ്, ദിക്ർ മജ്ലിസ്.സയ്യിദ് മുഹമ്മദ് ഇബ്റാഹീം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട നേതൃത്വം നൽകും. 11 മണിക്ക് അനുസ്‌മരണ സമ്മേളനം സമസ്ത ഉപാധ്യക്ഷൻ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും
സ്വാഗതസംഘം കൺവീനർ സി.പി അഹ്‌മദ് സ്വാഗതം പറയും. മനാറുൽ ഉലൂം പ്രസിഡന്റ് പി.എം കുഞ്ഞബ്ദുല്ല ദാരിമി അധ്യക്ഷത വഹിക്കും. മനാറുൽ ഉലൂം സെക്രട്ടറി കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി ആമുഖ പ്രഭാഷണം നടത്തും. സഅ്ദുൽ ഉലമ എ.പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തും. സമസ്ത സെക്രട്ടറി പേരോട് അബ്ദുർറഹ്‌മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും.
മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ,ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി,കെ.പി അഹ്‌മദ് സഖാഫി,കെ.പി അബ്ദുർറഹ്‌മാൻ സഖാഫി,വൈ.എം അബ്ദുർറഹ്‌മാൻ അഹ്സനി,അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ,അബ്ദുൽ ഹമീദ് മുസ്‌ലിയാർ ആലംപാടി,സി.പി ഹസൈനാർ മുസ്‌ലിയാർ,അബ്ദുസത്താർ സഖാഫി സാൽമര,ശംസുദ്ദീൻ ദാരിമി സൂരിഞ്ചെ,അബ്ദുൽ ഖാദിർ മുസ്‌ലിയാർ തിരുവട്ടൂർ,ഇസ്മാഈൽ ഹാജി ബൈത്തടുക്ക,തൗസീഫ് പി ബി നായന്മാർമൂല,പി.എ അമീർ.അബ്ദുസ്സത്താർ പഴയകടപ്പുറം,സി.പി അബ്ദുൽ കരീം ഹാജി തുടങ്ങിയവർ പ്രസംഗിക്കും.
സമാപന കൂട്ടു പ്രാർത്ഥനക്ക് സയ്യിദ് മുനീറുൽ അഹദൽ തങ്ങൾ നേതൃത്വം നൽകും.
2 മണിക്ക് മനാറുൽ ഉലൂം ശിഷ്യസംഗമം ഉമർ സഖാഫി തലക്കി ഉദ്ഘാടനം ചെയ്യും. അബ്ദുൽ ഖാദിർ സഖാഫി കുന്തൂർ അധ്യക്ഷത വഹിക്കും. അന്നദാനത്തോടെ സമാപിക്കും.
0 Comments