ജില്ലാ ആശുപത്രിയില്‍ സൗജന്യ കുടിവെള്ള വിതരണവുമായി പഴയകടപ്പുറത്തെ സാന്ത്വനം വളണ്ടിയർമാർ

ജില്ലാ ആശുപത്രിയില്‍ സൗജന്യ കുടിവെള്ള വിതരണവുമായി പഴയകടപ്പുറത്തെ സാന്ത്വനം വളണ്ടിയർമാർ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്‍റെ മലയോര മേഖലകളിലും തീരദേശങ്ങളിലും, വെള്ളത്തിന് വേണ്ടി പൊറുതിമുട്ടുന്ന ജില്ലാ ആശുപത്രിയിലുമടക്കം വെള്ളം എത്തിച്ചു പഴയകടപ്പുറം യൂണിറ്റ് എസ്.വൈ.എസിന്‍റെയും, എസ്.എസ്.എഫിന്‍റെയും സാന്ത്വന വളണ്ടിയർമാർ മാതൃകയാകുന്നു.
എല്ലാ ദിവസവും എണ്ണായിരം ലിറ്റർ വെള്ളമാണ് വിതരണം ചെയ്യുന്നത്. ജാതി-മത ഭേദമന്യേ വിവാഹ ധനസഹായം-ആതുരസേവനം തുടങ്ങിയ രംഗത്തും സ്തുത്യർഹമായ സേവനങ്ങൾ നടത്തിവരുന്നു.

എസ്.വൈ.എസ് ഹൊസ്ദുർഗ് സോൺ സെക്രട്ടറി അബ്ദുസ്സത്താർ പഴയകടപ്പുറം, യൂണിറ്റ് പ്രസിഡണ്ട് കെ.പി.അബ്ദുൽഖാദിർ സഖാഫി, ജനറൽ സെക്രട്ടറി കെ.പി.ഹുസൈൻ മുസലിയാർ, കെ.പി അബ്ദുർറഹ്മാൻ സഖാഫി, കെ.പി അഹ്മദ് സഖാഫി, എം അബ്ദുർറഹ്മാൻ സഖാഫി, എം.കെ അബ്ദുല്ല മുസലിയാർ, സി ഖാലിദ്, എം.കെ അശ്രഫ്, സി.പി ശരീഫ്, പി.എം.സി അബ്ദുൽഖാദിർ, അബ്ദുല്ല ഹാജി, അബൂബക്കർ ദാന, പി.കെ മഹ്മൂദ്, പി.എ റിയാസ്, പി.എം.സി ഫഖ്റുദ്ദീൻ, സി.പി അബ്ദുൽജലീൽ, കെ.കെ അബ്ദുർറഹ്മാൻ, പി.കെ ഫൈസൽ, എം.ജി ശരീഫ്, പി.കെ നൗശാദ്, എം.കെ അഫ്സൽ, സി അബ്ദുല്ല, ബി.എം അലി, ആശിഖ് അസീസ് തുടങ്ങിയവർ സാന്ത്വന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Post a Comment

0 Comments